നടൻ സണ്ണി വെയ്ൻ സിനിമാ നിർമ്മാണ രംഗത്തേക്ക്. നിവിൻ പോളിയെ നായകനാക്കി നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'പടവെട്ട്' ആണ് സണ്ണിയുടെ ആദ്യ സിനിമ. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സണ്ണി വെയ്ൻ പുറത്ത് വിട്ടു.
പടവെട്ടാൻ നിവിൻ പോളി; നിർമ്മാതാവായി സണ്ണി വെയ്ൻ - padavettu poster
ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.
നേരത്തെ ലിജു സംവിധാനം ചെയ്ത മൊമന്‍റ് ജസ്റ്റ് ബിഫോർ ഡെത്ത് എന്ന നാടകം നിർമ്മിച്ചത് സണ്ണിയായിരുന്നു. നാടകം നിരവധി ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കിയിരുന്നു. ''പ്രിയപ്പെട്ടവരെ, കരിയറിലെ ഒരു സുപ്രധാന നിമിഷം നിങ്ങളുമായി പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്‍റെ രണ്ടാമത് നിര്‍മ്മാണ സംരംഭം 'പടവെട്ട്' ഒരുങ്ങുകയാണ്. ഇത്തവണ ഒരു സിനിമയുമായാണ് ഞങ്ങള്‍ വരുന്നത്. എന്‍റെ സുഹൃത്ത് നിവിന്‍ പോളിയാണ് നായകന്‍. ആദ്യ സംരംഭമായ 'മൊമെന്‍റെ ജസ്റ്റ് ബിഫോര്‍ ഡെത്ത്' ഒരുക്കിയ ലിജു കൃഷ്ണയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. നിങ്ങളുടെ എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
'പടവെട്ട്' നന്നായി ഒരുക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് നിര്‍ത്തട്ടെ',പോസ്റ്റര്‍ പങ്കുവച്ചു കൊണ്ട് സണ്ണി കുറിച്ചു.