മകൾ നിഷയുടെ നാലാം ജന്മദിനം ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോൺ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് സണ്ണിയും ഭർത്താവ് ഡാനിയേല്‍ വെബ്ബറും ദത്തെടുത്ത കുഞ്ഞാണ് നിഷ.
നീയാണ് ഞങ്ങളുടെ മാലാഖ; മകളുടെ പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി ലിയോൺ - സണ്ണി ലിയോൺ
നിഷയെ ദത്തെടുത്തതിന് ശേഷമുള്ള രണ്ടാമത്തെ പിറന്നാളാണിത്
'നീയാണ് ഞങ്ങളുടെ വെളിച്ചം, ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖ', മകളുടെ പിറന്നാളാഘോഷത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് സണ്ണി കുറിച്ചു. മൂന്ന് മക്കളെയും കൈകളിലെടുത്ത് ചിരിയോടെ നില്‍ക്കുന്ന സണ്ണിയുടെ കുടുംബചിത്രം ആരുടെയും ഇഷ്ടം കവരും. 2017ലാണ് സണ്ണി ലിയോണും ഭർത്താവും ചേർന്ന് ഒന്നര വയസ്സ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്.
നിഷയെ കൂടാതെ വാടക ഗർഭത്തിലൂടെ സ്വന്തമാക്കിയ രണ്ട് കുട്ടികൾ കൂടി സണ്ണി ലിയോൺ-ഡാനിയല്‍ വെബ്ബർ ദമ്പതികൾക്കുണ്ട്, അഷറും നോവയും. മക്കൾക്കൊപ്പമുള്ള നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാൻ മടി കാണിക്കാത്ത താരമാണ് സണ്ണി ലിയോൺ.