ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ച് 'സുഡാനി ഫ്രം നൈജീരിയ' ടീം. പൗരത്വ ഭേദഗതി നിയമം-എന്‍ആര്‍സി എന്നിവയില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ സകരിയ മുഹമ്മദ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു.
ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങ് ബഹിഷ്‌കരിച്ച് 'സുഡാനി ഫ്രം നൈജീരിയ' - സകരിയ മുഹമ്മദ് ഫേസ്‌ബുക്ക്
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ പ്രതിക്ഷേധിച്ച് മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്ത സുഡാനി ഫ്രം നൈജീരിയ' ടീം ദേശീയ അവാര്‍ഡ് ചടങ്ങില്‍നിന്നും വിട്ടുനില്‍ക്കുമെന്നറിയിച്ചു
"പൗരത്വ ഭേദഗതി-എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാർഡിന്‍റെ ചടങ്ങിൽ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകൻ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്സിൻ പരാരിയും നിർമാതാക്കളും വിട്ടുനിൽക്കും.#റിജക്‌ട്‌കാബ് #ബോയ്‌കോട്എൻആർസി," സകരിയ കുറിച്ചു. സംവിധായകനായ സകരിയയും തിരക്കഥാകൃത്ത് മുഹ്സിന്‍ പരാരിയും നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് പുരസ്‌കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുക. സുഡാനി ഫ്രം നൈജീരിയ ടീമിനെ അഭിനന്ദിച്ച് നടി റിമാ കല്ലിങ്കലും സകരിയയുടെ പോസ്റ്റ് പങ്കുവച്ചു. "രാജ്യത്തെ സമാധാനം മതത്തിന്‍റെ പേരില്‍ തകര്‍ക്കരുത്. ഒരുമിച്ച് നില്‍ക്കാം നമുക്ക്. സ്‌നേഹവും സമാധാനവും എപ്പോഴുമുണ്ടാകട്ടെ," സകരിയയെ പിന്തുണച്ച് റിമ എഴുതി.
പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവയില്‍ പ്രതിഷേധിച്ചുള്ള സിനിമയുടെ അണിയറ പ്രവർത്തകരുടെ തീരുമാനത്തിന് പ്രശംസയുമായി ആരാധകരും പോസ്റ്റിന് കമന്‍റ് ചെയ്‌തിട്ടുണ്ട്. അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് 'സുഡാനി ഫ്രം നൈജീരിയ' ആണ്.