കേരളം

kerala

ETV Bharat / sitara

വിധു വിൻസെൻ്റ് ചിത്രത്തിൽ നിമിഷയും രജിഷയും; 'സ്റ്റാൻഡ് അപ്പ്' ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി - വിധു വിൻസൻ്റ്

ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ്റെ കഥയാണ് ചിത്രത്തിന് ഇതിവൃത്തം. ജൂണിൽ ചിത്രത്തിൻ്റെ ഷൂട്ടിങ് ആരംഭിക്കും.

standup1

By

Published : Apr 8, 2019, 3:46 PM IST

സംസ്ഥാന അവാർഡ് നേടിയ മാൻഹോൾ എന്ന ചിത്രത്തിൻ്റെ സംവിധായിക വിധു വിൻസെൻ്റ് ഒരുക്കുന്ന പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. 'സ്റ്റാൻഡ് അപ്പ്' എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിൽ നിമിഷ സജയനാണ് പ്രധാന വേഷത്തിലെത്തുന്നത്. രജിഷ വിജയനും ചിത്രത്തിൽ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഒരു സ്റ്റാൻഡ് അപ്പ് കൊമേഡിയൻ്റെ കഥയാണ് ചിത്രത്തിന് ഇതിവൃത്തം. ''കേരളത്തിന് ചാക്യാര്‍കൂത്തിൻ്റെയൊക്കെ പാരമ്പര്യം ഉണ്ട്. പക്ഷെ അതെങ്ങനെ സിനിമയില്‍ ഉപയോഗിക്കാം എന്നുള്ളൊരു അന്വേഷണം കൂടിയാണ് സ്റ്റാൻഡ് അപ്പ്'', വിധു വിൻസെൻ്റ് പറയുന്നു. ''മാൻഹോളിൽ നിന്നും തീർത്തും വ്യത്യസ്തമാണീ ചിത്രം. ഒരു സ്റ്റാൻഡ് അപ്പ് കൊമോഡിയൻ, അവരുടെ കുടുംബജീവിതത്തെ, അവരുടെ സൗഹൃദങ്ങളെ, അവരുടെ സന്തോഷങ്ങളെ, വേദനകളെ, ആഴത്തിലുള്ള മുറിവുകളെ എല്ലാം ഹാസ്യത്തിലൂടെ കാണിക്കുകയാണ് ചിത്രത്തിൽ. ഈ കോമഡിയാണ് അവരുടെ ജീവിതം അനാവരണം ചെയ്യുന്നത്'', വിധു വ്യക്തമാക്കി.

മാൻഹോളിൻ്റെ തിരക്കഥാകൃത്ത് ഉമേഷ് ഓമനക്കുട്ടനാണ് സ്റ്റാൻഡ് അപ്പിനും തിരക്കഥയൊരുക്കുന്നത്. ജൂണിൽ ചിത്രകരണമാരംഭിക്കുമെന്നും നവംബറിൽ സിനിമ റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷയെന്നും സംവിധായിക വിധു വിൻസെൻ്റ് പറഞ്ഞു.

ABOUT THE AUTHOR

...view details