കേരളം

kerala

ETV Bharat / sitara

എബിക്ക് ശേഷം വീണ്ടും സംവിധായകന്‍റെ വേഷത്തില്‍ ശ്രീകാന്ത് മുരളി - എബിക്ക് ശേഷം വീണ്ടും സംവിധായകന്‍റെ വേഷത്തില്‍ ശ്രീകാന്ത് മുരളി

രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതായി ശ്രീകാന്ത് മുരളി അറിയിച്ചു.

ശ്രീകാന്ത് മുരളി

By

Published : Sep 27, 2019, 12:08 PM IST

'എബി' സിനിമയുടെ സംവിധായകനും സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത ശ്രീകാന്ത് മുരളിയുടെ പുതിയ ചിത്രം ഒരുങ്ങുന്നു. ടേക്ക് ഓഫ്, കന്യകാ ടാക്കീസ് എന്നീ സിനിമകള്‍ക്ക് ശേഷം കഥാകൃത്ത് പി വി ഷാജികുമാര്‍ തിരക്കഥയെഴുതുന്ന ചിത്രമാണ് ശ്രീകാന്ത് മുരളി സംവിധാനം ചെയ്യാൻ ഒരുങ്ങുന്നത്.
രാജീവ് രവിയാണ് ക്യാമറ.

ആഷിക് അബു ചിത്രം വൈറസ്, സ്വന്തം സംവിധാനത്തിലുള്ള തുറമുഖം എന്നിവയ്ക്ക് ശേഷം രാജിവ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രമായിരിക്കുമിത്. വികസനത്തിനായി സ്വന്തം സ്ഥലം വിട്ടുകൊടുക്കേണ്ടി വന്ന ചെറുപ്പക്കാരന്‍ നഷ്ടപരിഹാരത്തിനായി നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതായി ശ്രീകാന്ത് മുരളി അറിയിച്ചു. സിനിമയുടെ ടൈറ്റിലും അഭിനേതാക്കള്‍ ആരാണെന്നും വൈകാതെ അനൗണ്‍സ് ചെയ്യുമെന്നും ശ്രീകാന്ത് മുരളി പറഞ്ഞു.

പ്രിയദര്‍ശന്‍റെ പ്രധാന ചിത്രങ്ങളില്‍ സഹസംവിധായകനായിരുന്ന ശ്രീകാന്ത് മുരളി പരസ്യചിത്രരംഗത്തും സജീവമായിരുന്നു. വിനീത് ശ്രീനിവാസന്‍ നായകനായ എബി എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്. ആക്ഷന്‍ ഹീറോ ബിജുവിലൂടെ അഭിനേതാവായി തുടക്കമിട്ട അദ്ദേഹം ഇപ്പോൾ കാരക്ടര്‍ റോളുകളില്‍ സജീവമാണ്. മൂണ്‍ വാക്ക് ആണ് ഇപ്പോള്‍ അഭിനയിക്കുന്ന സിനിമ.

ABOUT THE AUTHOR

...view details