കേരളം

kerala

ETV Bharat / sitara

അതുല്യകലാകാരന്‍റെ ഓർമ്മയിൽ വിതുമ്പി ശ്രികുമാരൻതമ്പി - spb

ദൈവത്തിന്‍റെ കയ്യൊപ്പു പതിഞ്ഞ മനുഷ്യ സ്‌നേഹിയായ ഈ സംഗീതോപാസകന്‍റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് ശ്രീകുമാരന്‍തമ്പി

അതുല്യകലാക്കാരന്‍റെ ഓർമ്മയിൽ വിതുമ്പി ശ്രികുമാരൻതമ്പി  Sreekumaran Thampi sighed in memory of the unique artist spb  തിരുവനന്തപുരം  spb  spb tribute
അതുല്യകലാക്കാരന്‍റെ ഓർമ്മയിൽ വിതുമ്പി ശ്രികുമാരൻതമ്പി

By

Published : Sep 25, 2020, 10:08 PM IST

തിരുവനന്തപുരം: പത്തോളം സിനിമകളില്‍ താനെഴുതിയ ഗാനം ആലപിച്ച ഗായകന്‍ മാത്രമായിരുന്നില്ല തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തു കൂടിയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യമെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. 1964 ല്‍ ചെന്നൈ ഐ.ഐ.ഇ.ടിയില്‍ എസ്.പി.ബി എൻഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായി ചേരുമ്പോള്‍ പഠനം പൂര്‍ത്തിയാക്കി ശ്രീകുമാരന്‍ തമ്പി പുറത്തിറങ്ങിയിരുന്നു. അതിനാല്‍ ഇരുവര്‍ക്കും അവിടെ വച്ച് പരിചയപ്പെടാനായില്ല. പക്ഷേ ആ ബാച്ചില്‍ വിജയം നേടിയ ഏക വിദ്യാര്‍ഥി എന്ന നിലയില്‍ ശ്രീകുമാരന്‍ തമ്പിയെ കുറിച്ച് കോളജ് പ്രിന്‍സിപ്പല്‍ പൊഫ. കെ.ആര്‍.സുന്ദരരാജന്‍ പുതിയ വിദ്യാര്‍ഥികളോടു പറയുമായിരുന്നു. അങ്ങനെയാണ് എസ്.പി.ബി ശ്രീകുമാരന്‍ തമ്പിയെ കുറിച്ച് കേള്‍ക്കുന്നത്. കടല്‍പ്പാലം എന്ന ചിത്രത്തില്‍ വയലാര്‍ എഴുതി ദേവരാജന്‍ സംഗീതം ചെയ്ത ഈ കടലും മറുകടലും ഭൂമിയും വാനവും കടന്ന് എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു എസ്.പി.ബിയുടെ മലയാളത്തിലെ അരങ്ങേറ്റം. ഈ പാട്ട് യേശുദാസിനു പാടാനായി നിശ്ചയിച്ചതായിരുന്നു. എന്നാല്‍ അത്യാവശ്യമായി പാട്ട് റിക്കോര്‍ഡ് ചെയ്യേണ്ടി വന്നു. ഗായകന്‍ യേശുദാസും സംഗീത സംവിധായകന്‍ ദേവരാജനും അപ്പോള്‍ ചെന്നെയിലില്ല. പാട്ട് റെക്കോര്‍ഡിംഗ് ദേവരാജന്‍ അസിസ്റ്റന്‍റായ ആര്‍.കെ.ശേഖറിനെ ഏല്‍പ്പിച്ചു. ആര്‍.കെ.ശേഖര്‍ ദേവരാജന്‍റെ അനുവാദത്തോടെ തന്‍റെ സുഹൃത്തു കൂടിയായ ബാലസുബ്രഹ്മണ്യത്തെ ഈ പാട്ട് പാടാന്‍ നിശ്ചയിക്കുകയായിരുന്നു. ആര്‍.കെ.ശേഖര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച ശ്രീകുമാരന്‍ തമ്പിയുടെ ആദ്യചിത്രമായ യോഗമുള്ളവര്‍ എന്ന ചിത്രത്തിലൂടെയാണ് തങ്ങള്‍ ഇരുവരും ആദ്യമായി ഒന്നിക്കുന്നതെന്ന് ശ്രീകുമാരന്‍ തമ്പി ഓര്‍ക്കുന്നു.

മദ്രാസില്‍ ആര്‍.കെ.ശേഖറിന്‍റെ വീട്ടില്‍ രാത്രിയിലായിരുന്നു റിക്കോര്‍ഡിംഗ്. മദ്രാസില്‍ അടുത്ത വീടുകളിലായിരുന്നു താമസം. തനിക്ക് ആദ്യമായി മകള്‍ ജനിച്ചപ്പോള്‍ ശ്രീകുമാരന്‍തമ്പി കവിത എന്നു പേരിട്ടു. കുറച്ചു ദിവസത്തിനുള്ളില്‍ ജനിച്ച മകള്‍ക്ക് എസ്.പി.ബി പല്ലവി എന്ന പേരു നല്‍കിയത് തന്‍റെ മാര്‍ഗം സ്വീകരിച്ചായിരുന്നു. ചെന്നൈ ഫാത്തിമ കോണ്‍വെന്‍റിലെ എല്‍.കെ.ജിയില്‍ കവിതയും പല്ലവിയും ഒരേ ക്ലാസിലായിരുന്നു. 'മുന്നേറ്റം എന്ന സിനിമയില്‍ താന്‍ രചിച്ച് എസ്.പി.ബി പാടിയ ചിരികൊണ്ടു പൊതിയും മൗനദുഖങ്ങള്‍ എന്ന ഗാനവും ശുദ്ധികലശത്തിലെ ഓര്‍മ്മകളില്‍ ഒരു സന്ധ്യതന്‍ ദീപം കൊളുത്തിയാരോ എന്ന രണ്ടു ഗാനങ്ങളാണ് എസ്.പി പാടിയ മികച്ച തന്‍റെ ഗാനങ്ങളായി ശ്രീകുമാരന്‍ തമ്പി കരുതുന്നു. സാഗര സംഗമത്തിലെ നാദവിനോദം എന്നു തുടങ്ങുന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. ഇത് തമിഴിലും തെലുങ്കിലും പാടിയതും എസ്.പി.ബി ആയിരുന്നു. സംഗീതത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അഭ്യസിച്ചിട്ടില്ലാത്ത എസ്.പി.ബാലസുബ്രഹ്മണ്യം ശങ്കരാഭരണത്തിലെ ശാസ്ത്രീയ സംഗീതാധിഷ്ഠിതമായ ഗാനം പാടി മനോഹരമാക്കിയത് ദൈവ നിശ്ചയമാണെന്ന് ശ്രീകുമാരന്‍തമ്പി വിലയിരുത്തുന്നു. പണത്തോട് ആര്‍ത്തിയില്ലാത്ത ഗായകനായിരുന്നു. ഇത്തരത്തിലുള്ള ഒരാളെ മലയാളത്തില്‍ ഇതുവരെ താന്‍ കണ്ടിട്ടില്ല. പണമല്ല മലയാളത്തിലെ അവസരങ്ങള്‍ക്കാണ് എസ്.പി.ബി എപ്പോഴും പ്രാധാന്യം നല്‍കിയിരുന്നത്. താന്‍ നിര്‍മ്മിച്ച സിനിമകളില്‍ പാടുമ്പോള്‍ പണം വേണ്ടെന്നു പോലും പറഞ്ഞിട്ടുണ്ട്. പക്ഷേ അത് താന്‍ ചൂഷണം ചെയ്തിട്ടില്ല. ദക്ഷിണാമൂര്‍ത്തിയുടെ സ്മരാണാര്‍ത്ഥം ഏര്‍പ്പെടുത്തിയ അവാര്‍ഡ് വാങ്ങാന്‍ കഴിഞ്ഞ വര്‍ഷം വൈക്കത്തു വന്നപ്പോഴാണ് അവസാനമായി കണ്ടത്. അന്ന് ആ അവാര്‍ഡ് നല്‍കാനുള്ള യോഗം തനിക്കായിരുന്നു. അന്നു ദിവസം മുഴുവന്‍ താനും എസ്.പി.ബിയും ഒരുമിച്ചുണ്ടായിരുന്നു. ദൈവത്തിന്‍റെ കയ്യൊപ്പു പതിഞ്ഞ മനുഷ്യ സ്‌നേഹിയായ ഈ സംഗീതോപാസകന്‍റെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്ന് ശ്രീകുമാരന്‍തമ്പി പറഞ്ഞു.

ABOUT THE AUTHOR

...view details