മകനൊപ്പമുള്ള സ്വിമ്മിങ്പൂൾ ചിത്രം പങ്കുവച്ച സൗന്ദര്യ രജനികാന്തിന് സമൂഹമാധ്യമങ്ങളില്‍ രൂക്ഷ വിമർശനം. കടുത്ത വരൾച്ചയില്‍ ചെന്നൈ നഗരം ദുരിതക്കയത്തില്‍ നീറുമ്പോൾ ഇത്തരം ഒരു ചിത്രം പങ്കുവച്ചത് ശരിയായില്ലെന്നാണ് വിമർശനങ്ങൾ ഉയരുന്നത്.
ചെന്നൈയില്‍ വരൾച്ച; മകനൊപ്പം സ്വിമ്മിങ് പൂൾ ചിത്രം പങ്കുവച്ച സൗന്ദര്യ രജനികാന്തിന് വിമർശനം - സൗന്ദര്യ രജനീകാന്ത്
വിമർശനം ശക്തമായതോടെ സൗന്ദര്യ ചിത്രം നീക്കം ചെയ്തു.

ട്വിറ്ററിലും ഫേസ്ബുക്കിലുമാണ് സൗന്ദര്യ ചിത്രങ്ങൾ പങ്കുവച്ചത്. 'മകനെ നീന്തൽ പഠിപ്പിക്കുന്നു' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി എഴുതിയത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമർശനങ്ങൾ ഉയർന്നു. പ്രതിഷേധം ശക്തമായതോടെ സൗന്ദര്യ ചിത്രം നീക്കി. വിമര്‍ശനത്തെ ഉള്‍ക്കൊണ്ട് ചിത്രം പിന്‍വലിക്കുകയാണെന്നും ചെന്നൈയിലെ ജല ദൗര്‍ലഭ്യത ഗൗരവമായി മനസ്സിലാക്കുന്നുവെന്നും സൗന്ദര്യ പിന്നീട് ട്വീറ്റ് ചെയ്തു.
‘എന്‍റെ അവധിയാഘോഷത്തില്‍ നിന്നും പകര്‍ത്തിയ സദുദ്ദേശ്യത്തോടെ പങ്കുവച്ച ചിത്രങ്ങള്‍ നീക്കം ചെയ്തു. നമ്മള്‍ നേരിടുന്ന ജലക്ഷാമത്തിന്‍റെ ഗൗരവം കണക്കിലെടുക്കുന്നു. കുട്ടികള്‍ക്ക് ചെറുപ്പം മുതലേ ശാരീരികമായ കായികാധ്വാനം നല്‍കേണ്ടതിന്‍റെ പ്രാധാന്യം പറയുന്നതിന് വേണ്ടിയായിരുന്നു ആ ചിത്രങ്ങൾ ഇപ്പോൾ പങ്കുവച്ചത്.’–സൗന്ദര്യ ട്വീറ്റ് ചെയ്തു.
TAGGED:
സൗന്ദര്യ രജനീകാന്ത്