സൗബിൻ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25’ന്‍റെ ടീസർ പുറത്തിറങ്ങി. ആഷിഖ് അബുവും കുഞ്ചാക്കോ ബോബനും ചേർന്നാണ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തിറക്കിയത്. നവാഗതനായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹ്യൂമനോയിടാണ് മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്.
കഞ്ഞിവയ്ക്കുന്ന റോബോർട്ട്; 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25' ടീസർ - ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ടീസർ
റഷ്യയിലും പയ്യന്നൂരിലുമായി ഷൂട്ടിംഗ് പൂർത്തീകരിച്ച ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ നവംബർ 8ന് തിയേറ്ററുകളിലെത്തും.
റഷ്യയിലും പയ്യന്നൂരിലുമായാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂർത്തീകരിച്ചത്. ഒരു ഹ്യൂമനോയിഡിന്‍റെ കാഴ്ചപ്പാടിലൂടെ ബന്ധങ്ങളെക്കുറിച്ചുള്ള രസകരമായ കഥയാണ് ചിത്രം പറയുന്നത്. ബോളിവുഡ് സിനിമയിൽ സജീവമായിരുന്ന രതീഷിന്‍റെ ആദ്യ മലയാള സിനിമയാണ് 'ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ വേർഷൻ 5.25'. പ്രശസ്ത ഛായാഗ്രാഹകൻ സാനു ജോൺ വർഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിപാലുമാണ് നിർവഹിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, മാല പാർവതി, കെന്‍റി സിർദോ, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍റെ ഭാഗമായുണ്ട്. നവംബർ 8നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
TAGGED:
സൗബിൻ സാഹിർ