സൗബിൻ ഷാഹിർ നായകനാവുന്ന പുതിയ ചിത്രം ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’വിന്‍റെ ആദ്യഘട്ട ചിത്രീകരണം റഷ്യയിലെ സെന്‍റെ പീറ്റേഴ്സ് ബർഗിൽ ആരംഭിച്ചു. ‘ഫോഴ്സ്’, ‘ബദായ് ഹോ’, തുടങ്ങിയ ഹിന്ദി ചിത്രങ്ങളുടെയും നിരവധിയേറെ പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണന്‍റെ ആദ്യ സംവിധാന സംരംഭമാണ് ‘ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25’.
'ആൻഡ്രോയിഡ് കുഞ്ഞപ്പന്' റഷ്യയില്‍ തുടക്കം - Android kunjappan gets started in russia
കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള തന്‍റെ പുതിയ സംവിധാന സംരഭത്തിനൊപ്പം കൈനിറയെ പടങ്ങളുമായി അഭിനയജീവിതത്തിലും തിരക്കിലാണ് സൗബിൻ
മൂൺഷോട്ട് എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിർമ്മിക്കുന്നത്. ‘കാർത്തിക് കാളിങ് കാർത്തിക്’,’വസീർ’, ‘വിശ്വരൂപം’ സീരിസ് എന്നിവയുടെ ഛായാഗ്രാഹകനായ സനു ജോൺ വർഗ്ഗീസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
ഒരു റോബോർട്ടിനൊപ്പം ചിരിച്ച് കൊണ്ടിരിക്കുന്ന സൗബിന്‍റെ മുഖമുള്ള ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിദേശ ലൊക്കേഷന് പിറകെ കണ്ണൂരും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനാവും. ‘ഗപ്പി’ സംവിധായകൻ ജോൺ പോൾ ജോർജിന്‍റെ പുതിയ ചിത്രം ‘അമ്പിളി’, സന്തോഷ് ശിവന്‍റെ ‘ജാക്ക് ആന്‍റ് ജിൽ’, ഭദ്രന്‍റെ ‘ജൂതൻ’ എന്നിവയാണ് സൗബിന്‍റേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ.