മുംബൈ: തന്‍റെ പേരില്‍ അതിഥി തൊഴിലാളികളിൽ നിന്ന് പണം ഈടാക്കുന്നവരെക്കുറിച്ച് മുന്നറിയിപ്പ് നൽകി ബോളിവുഡ് നടൻ സോനു സൂദ്. ലോക്ക് ഡൗൺ കാരണം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടന്ന അതിഥി തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാൻ സഹായിച്ച ആളാണ് സോനു സൂദ്. അതിനാല്‍ തന്നെ സോനുവിന്‍റെ പേരില്‍ സഹായിക്കാമെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളില്‍ നിന്ന് ചിലര്‍ പണം ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് നടൻ അറിയിച്ചു. ഇത് അനുവദിക്കാൻ പാടില്ലെന്നും തെറ്റായ വിവരങ്ങൾ ധരിപ്പിച്ച് പണം കൈവശപ്പെടുന്നവര്‍ക്കെതിരെ ജാഗ്രത വേണമെന്നും സോനു പറഞ്ഞു.
തന്‍റെ പേരില്‍ അതിഥി തൊഴിലാളികളിൽ നിന്ന് പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ നടൻ സോനു സൂദ് - അതിഥി തൊഴിലാളികൾ
അതിഥി തൊഴിലാളികൾക്ക് തങ്ങൾ സൗജന്യമായാണ് സേവനങ്ങൾ ചെയ്യുന്നത്. അതിനാല്‍ തന്‍റെ പേര് പറഞ്ഞ് ആരെങ്കിലും പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ടോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു
അതിഥി തൊഴിലാളികൾക്ക് തങ്ങൾ സൗജന്യമായാണ് സേവനങ്ങൾ ചെയ്യുന്നത്. അതിനാല്‍ തന്‍റെ പേര് പറഞ്ഞ് ആരെങ്കിലും പണം വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നേരിട്ടോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്ന് താരം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികളില്‍ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുന്ന ചിലരുടെ വാട്ട്‌സ്ആപ്പ് സംഭാഷണത്തിന്‍റെ സ്ക്രീൻഷോട്ടുകളും അദ്ദേഹം പങ്കുവെച്ചു. ചില ആളുകൾ അവരുടെ ആവശ്യങ്ങൾ മുതലെടുക്കാൻ ശ്രമിക്കുകയാണെന്നും സോനു പറഞ്ഞു.
നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈയിലെ തീരപ്രദേശങ്ങളിലുള്ള 28,000 ആളുകളെ സ്കൂളുകളിലേക്കും കോളജുകളിലേക്കും സോനുവും സംഘവും മാറ്റി പാര്‍പ്പിക്കുകയും അവര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്‌തിരുന്നു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, രാജ്യസഭാ എംപി അമർ പട്നായിക് തുടങ്ങിയവർ സോനു സൂദിനെ പ്രശംസിച്ചിരുന്നു.