കേരളം

kerala

ETV Bharat / sitara

അമ്മായി, തടിച്ചി, ആന; അധിക്ഷേപങ്ങൾക്ക് മറുപടിയുമായി സൊനാക്ഷി സിൻഹ - സൊനാക്ഷി സിൻഹ ഇൻസ്റ്റഗ്രാം

ആളുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെ കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സൊനാക്ഷി സിൻഹ

By

Published : Oct 31, 2019, 3:14 PM IST

ശരീരപ്രകൃതിയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഏറെ അധിക്ഷേപങ്ങല്‍ ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് സൊനാഷി സിന്‍ഹ. ഇപ്പോഴിതാ അത്തരത്തില്‍ അധിക്ഷേപിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സൊനാഷി. ഇ-കൊമേഷ്യല്‍ വെബ്സൈറ്റായ മിന്ത്രയുടെ ഫാഷന്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന ഷോയുടെ ഭാഗമായി സൊനാക്ഷി പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യം പറയുന്നത്.

ആളുകൾ ചർച്ച ചെയ്യാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങളെ കുറിച്ച് നമുക്കിവിടെ സംസാരിക്കാം എന്ന് പറഞ്ഞാണ് സൊനാക്ഷി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘വര്‍ഷങ്ങളായി ഞാന്‍ എന്‍റെ ശരീരഭാരത്തിന്‍റെ പേരില്‍ പരിഹാസം ഏറ്റുവാങ്ങുകയാണ്. എനിക്ക് ഒരിക്കലും പ്രതികരിക്കണമെന്ന് തോന്നിയിട്ടില്ല. കാരണം ഞാന്‍ മറ്റുള്ളവരേക്കാള്‍ വലുതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ മിന്ത്ര ഫാഷന്‍ സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ഭാഗമായി അതില്‍ പങ്കെടുക്കുന്നവരോട് സോഷ്യല്‍ മീഡിയയിലൂടെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കാര്യങ്ങള്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ ഭാഗമായാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്’, സൊനാക്ഷി പറഞ്ഞു.

താന്‍ 30 കിലോയോളം ഭാരം കുറച്ചിട്ടും ഇവരെല്ലാം പരിഹാസം തുടരുകയാണെന്നും അതിനാല്‍ അവരെ വിലവെക്കുന്നില്ലെന്നും സൊനാക്ഷി വീഡിയോയില്‍ പറയുന്നുണ്ട്. സൊനാക്ഷിയെ പിന്തുണച്ച് നിരവധി താരങ്ങളാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.

ABOUT THE AUTHOR

...view details