കേരളം

kerala

ETV Bharat / sitara

മാലിന്യമിടുന്ന കവർ പാൻ്റാക്കി ആലിയ: ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ - ആലിയ ഭട്ട്

ആലിയ നായികയായെത്തുന്ന ഗള്ളി ബോയ് എന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിക്ക് താരം അണിഞ്ഞ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

alia1

By

Published : Feb 5, 2019, 10:48 PM IST

മുംബൈ: ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളും ആക്സസറീസുമെല്ലാം ഫാഷന്‍ ലോകത്ത് വലിയ ചര്‍ച്ചയ്ക്ക് വഴിവെക്കാറുണ്ട്. ചിലത് പീന്നീട് ട്രെൻഡായി മാറുമ്പോൾ മറ്റു ചിലത് ട്രോളുകൾക്ക് ഇരയാകുന്നതും പതിവാണ്.

വസ്ത്രധാരണയിലെ വ്യത്യസ്തത കൊണ്ട് ഫാഷന്‍ ലോകത്ത് ഏറെ ചര്‍ച്ചയാകാറുള്ള നടിയാണ് ആലിയ ഭട്ട്. പൊതുപരിപാടികളിലും സ്വകാര്യ പരിപാടികളിലും വ്യത്യസ്ത ലുക്കില്‍ എത്താന്‍ ശ്രമിക്കാറുള്ള ആലിയ ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത് ഒരു പൊതുപരിപാടിയില്‍ ധരിച്ച വസ്ത്രത്തിൻ്റെ പേരിലാണ്.

ആലിയയും രണ്‍വീര്‍ സിങ്ങും മുഖ്യവേഷത്തിൽ എത്തുന്ന ഗള്ളി ബോയ് എന്ന പുതിയ ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് താരം അണിഞ്ഞ വസ്ത്രമാണ് ഏറെ ചര്‍ച്ചയാകുന്നത്. അന്നാകികി എന്ന ബ്രാന്‍ഡ് ആണ് പരിപാടിക്ക് വേണ്ടി ആലിയയ്ക്കായി വസ്ത്രം ഡിസൈന്‍ ചെയ്തത്. വെളുത്ത ക്രോപ് ടോപ്പും കറുപ്പ് ലാറ്റക്സ് പാന്‍റും ധരിച്ചാണ് താരം ചടങ്ങിന് എത്തിയത്.

എന്നാല്‍ എല്ലാവരുടെയും കണ്ണുകള്‍ കുടുങ്ങിയത് താരത്തിന്‍റെ പാന്‍റിലായിരുന്നു. മാലിന്യം ഇടാന്‍ വേണ്ടി ഉപയോഗിക്കുന്ന കവര്‍ പോലെ തോന്നിക്കുന്ന തുണികൊണ്ടാണ് പാന്‍റ് തയ്ച്ചിരിക്കുന്നത്. തങ്ങളുടെ വീട്ടില്‍ മാലിന്യമിടുന്ന കവര്‍ ആലിയ ഇട്ടപ്പോള്‍ സൂപ്പര്‍ പാന്‍റ്സ് ആയെന്ന് തുടങ്ങി നിരവധി കമന്‍റുകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ABOUT THE AUTHOR

...view details