കേരളം

kerala

ETV Bharat / sitara

26 വർഷത്തിനിപ്പുറവും മായാത്ത സ്‌മരണ : അമ്മയുടെ ഓർമദിനത്തിൽ കെ.എസ് ചിത്ര - singer ks chithra amma santhakumari news latest

26 വര്‍ഷം കഴിഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ മായുന്നില്ല, ഇപ്പോഴും മിസ് ചെയ്യുന്നുവെന്നും കെ.എസ് ചിത്ര.

അമ്മയുടെ ഓർമദിനം ചിത്ര വാർത്ത  26 വർഷങ്ങൾ ഓർമദിനം വാർത്ത  മഹാഗായിക കെഎസ് ചിത്ര പുതിയ വാർത്ത  mother death anniversary chithra news  mother death ks chithra news latest  singer ks chithra amma santhakumari news latest  ശാന്തകുമാരി ചിത്ര അമ്മ വാർത്ത
കെ.എസ് ചിത്ര

By

Published : Jul 29, 2021, 9:17 PM IST

ജൂലൈ 27നായിരുന്നു ഗായിക കെ.എസ് ചിത്രയുടെ പിറന്നാൾ. സംഗീതലോകവും ആസ്വാദകരും പ്രിയപാട്ടുകാരിക്ക് പിറന്നാൾ ആശംസ അറിയിച്ച് സമൂഹമാധ്യമങ്ങളിലൂടെ ജന്മദിനം ആഘോഷമാക്കി. എന്നാൽ ജന്മദിനത്തിന് രണ്ട് ദിവസങ്ങൾക്കിപ്പുറം കെ.എസ് ചിത്രയുടെ അമ്മയുടെ ഓര്‍മദിനമാണ്.

അമ്മ ശാന്തകുമാരിയുടെ ഓർമകൾ പങ്കുവയ്ക്കുകയാണ് മലയാളികളുടെ വാനമ്പാടി. അമ്മയെ മിസ് ചെയ്യുന്നുവെന്നും സ്വർഗത്തിൽ ശാന്തയായി ഇരിക്കൂവെന്നും ഗായിക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അമ്മയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് കെ.എസ് ചിത്ര തന്‍റെ ഓർമക്കുറിപ്പും പങ്കുവച്ചിരിക്കുന്നത്.

More Read: അനശ്വരം, വിസ്‌മയം... ഈ ചിത്ര സംഗീതം ; പ്രിയ ഗായികയ്ക്ക് പിറന്നാൾ ആശംസകൾ

സംഗീതജ്ഞനും അധ്യാപകനുമായ കരമന കൃഷ്‍ണൻ നായരുടെയും ശാന്തകുമാരിയുടെയും രണ്ടാമത്തെ മകളാണ് കെ.എസ് ചിത്ര. '26 വര്‍ഷം കഴിഞ്ഞെങ്കിലും അമ്മയുടെ ഓര്‍മകള്‍ ഒരിക്കലും മായില്ല. ഇപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നെങ്കില്‍ ഓരോ നിമിഷവും മനോഹരമായേനെ,' എന്നും ഗായിക ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

കെ.എസ് ചിത്രയുടെ അമ്മയ്‌ക്ക് പ്രണാമം അർപ്പിച്ചും അനുസ്‌മരിച്ചും ആരാധകരും ചേര്‍ന്നു.

ABOUT THE AUTHOR

...view details