യൂ ട്യൂബ് വ്ളോഗര്‍മാരായ ഇ ബുൾ ജെറ്റ് സഹോദരന്മാരുടെ അറസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സമൂഹ മാധ്യമങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ നടക്കുന്നതിനിടെ സംഭവത്തിൽ വ്യത്യസ്ത കുറിപ്പുമായി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ.
എല്ലാ നിയമലംഘനവും കാണുമ്പോഴുണ്ടാകാത്ത പ്രത്യേക തരം നിയമ സ്നേഹം കാണുമ്പോൾ പഴയ അമ്മാവൻമാരുടെ യൗവനം നഷ്ടപ്പെട്ടതിന്‍റെ ചൊരുക്ക് ഓർമ വരുന്നു എന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഇപ്പോഴത്തെ പല ട്രോളുകളും കാണുമ്പോൾ ചെത്തുപിള്ളേരെ ഒതുക്കാൻ നടക്കുന്ന അമ്മാവൻമാരെ ഓർമ വരുന്നുവെന്ന് ഹരീഷ് പറയുന്നു.
ഇ ബുൾ ജെറ്റ് എന്താണെന്ന് തനിക്ക് അറിയില്ലെന്നും അവർക്ക് പിന്തുണയുമായി ഗായകൻ ഹരീഷ് ശിവരാമൻ എന്ന് ലേഖനം എഴുതരുതെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നുമുണ്ട്. തനിക്ക് സ്വന്തമായി ഒരു കൗ ജെറ്റ് പോലും ഇല്ലെന്നും ഹരീഷ് പറയുന്നു.
ഹരീഷ് ശിവരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം:
മോഡിഫൈഡ് വണ്ടിക്ക് പൊലീസ് ഫൈൻ അടിച്ചു എന്നതാണോ അതോ ആ ഫ്രീക്ക് പിള്ളേർക്ക് ഒരു പണി കിട്ടി എന്നതിലാണോ നമുക്ക് സന്തോഷം എന്ന് മാത്രം മനസിലായില്ല. നിയമം തെറ്റിച്ചാൽ ഫൈൻ കിട്ടും, കിട്ടണം. വണ്ടി തോന്നിയ പോലെ മോഡിഫൈ ചെയ്താൽ മോട്ടോർ വാഹന വകുപ്പ് ഫൈൻ അടിക്കും.