പൊതുവേദിയില്‍ പൊട്ടിക്കരഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം ചിമ്പു (Simbu). താരത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ മാനാടിന്‍റെ (Maanaadu) പ്രമോഷന്‍ പരിപാടിയില്‍ ആരാധകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ചിമ്പു വികാരാധീനനായത്. ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണെന്നും തനിക്ക് വേണ്ടത് ആരാധകരുടെ സ്‌നേഹവും പിന്തുണയും മാത്രമാണെന്നും പറഞ്ഞ് നടന്‍ വിതുമ്പി.
'വെങ്കട്ട് പ്രഭുവുമായി (Venkat Prabhu) ഒരുപാട് വര്‍ഷത്തെ പരിചയമുണ്ട്. പല കഥകളും ഞങ്ങള്‍ തമ്മില്‍ ചര്‍ച്ച ചെയ്യാറുണ്ട്. പക്ഷേ പടം വരുമ്പോള്‍ അതില്‍ നായകന്‍ വേറെ നടനായിരിക്കും. ഈ ചിത്രത്തെ കുറിച്ച് ഒരേയൊരു ലൈന്‍ മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് അബ്‌ദുല്‍ ഖാലിഖ് (Abdul Khalid) എന്ന കഥാപാത്രത്തെ കുറിച്ച് എന്നോട് പറയുന്നത്. അതെനിക്ക് ഇഷ്‌ടപ്പെടുകയും താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഈ ചിത്രം ബിഗ് സ്‌ക്രീനില്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് ഇഷ്‌ടപ്പെടും. ചിത്രത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെല്ലാം കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്.
പൊതുവെ ഞാന്‍ പലയിടത്തും സിനിമയെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. ഇനി എന്ത് പറയണമെന്ന് എനിക്കറിയില്ല. എനിക്ക് വല്ലാത്ത വേദന തോന്നുന്നു. ഞാന്‍ ഒരുപാട് പ്രശ്‌നങ്ങളും വിഷമങ്ങളും അഭിമുഖീകരിക്കുന്നുണ്ട്. അതെന്നെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്‍റെ പ്രശ്‌നങ്ങള്‍ ഞാന്‍ കൈകാര്യം ചെയ്‌തോളാം, പക്ഷേ ദയവായി നിങ്ങള്‍ എനിക്ക് കരുതല്‍ നല്‍കണം.' -ചിമ്പു പറഞ്ഞു.
Also Read:Marakkar | Alphonse Puthren | 'കാലാപാനിയേക്കാള്‍ വലിയ സിനിമ'; മരക്കാര്‍ കണ്ട് അല്‍ഫോണ്‍സ് പുത്രന്‍