ചെന്നൈ: റാഫേൽ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിൻ്റെ വാദത്തെ പരിഹസിച്ച് തമിഴ് താരം സിദ്ധാര്‍ത്ഥ്. സ്കൂളില്‍ വച്ച് തൻ്റെ ഹോംവര്‍ക്കും ഇതുപോലെ കളവ് പോവാറുണ്ടായിരുന്നെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥിൻ്റെ പ്രതികരണം.
'ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോൾ എൻ്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളർ കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു,' സിദ്ധാര്‍ത്ഥ് ട്വിറ്ററിൽ കുറിച്ചു. 'റാഫേല്‍, പരാജയം, കളളന്‍, എൻ്റെ ഹോം വര്‍ക്ക് പട്ടി തിന്നു' എന്നീ ഹാഷ് ടാഗുകളോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.