അപ്രതീക്ഷിത വിയോഗം, വളരെ നേരത്തെ ആയിപ്പോയി ഈ വേർപാട്. സ്വർഗത്തിന് മറ്റൊരു സുവർണ താരത്തെ ലഭിച്ചു, സിദ്ധാര്‍ഥ് ശുക്ലയുടെ വിയോഗത്തിന്‍റെ ഞെട്ടലില്‍ അടുപ്പക്കാരും ആരാധകരും കുറിക്കുന്നു. ബോളിവുഡും ഹിന്ദി ടെലിവിഷൻ രംഗത്തെ പ്രമുഖരും തങ്ങളുടെ സഹതാരത്തിന്‍റെ നഷ്‌ടത്തിന്‍റെ വേദനയിലാണ്. ഹൃദയാഘാതത്തെ തുടർന്നാണ് 40 വയസുകാരൻ നടൻ മരിച്ചത്.
ബാലിക വധു എന്ന പരമ്പരയിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ സിദ്ധാർഥ് ശുക്ലയുടെ വേർപാടിൽ ആരാധകരും അതീവദുഖം രേഖപ്പെടുത്തി. ബിഗ് ബോസ് വിജയി കൂടിയായ സിദ്ധാർഥിന്‍റെ മരണത്തിന് പിന്നാലെ, അഞ്ച് വര്‍ഷം മുന്‍പ് ജീവനൊടുക്കിയ, ബാലിക വധു എന്ന പരമ്പരയിലെ നായിക പ്രത്യുഷ ബാനർജിയെയും അനുസ്‌മരിക്കുകയാണ് ആരാധകര്‍.
സീരിയലിലെ ഇരുവരുടെയും ചിത്രങ്ങൾ അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച് വേദന കുറിക്കുന്നു. ബാലിക വധുവിലെ നായകനെയും നായികയെയും നഷ്‌ടപ്പെട്ടതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു.