കേരളം

kerala

ETV Bharat / sitara

ആറ് വർഷങ്ങൾക്ക് ശേഷം ശോഭന വീണ്ടും മലയാളത്തിൽ, ഒപ്പം സുരേഷ് ഗോപിയും - ശോഭന അനൂപ് സത്യൻ

അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് നടന്‍ ദുല്‍ഖര്‍ സല്‍മാനാണ്

ശോഭന

By

Published : Oct 2, 2019, 8:08 PM IST

ആറ് വർഷത്തെ ഇടവേളക്ക് ശേഷം ശോഭന വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. സത്യൻ അന്തിക്കാടിന്‍റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ശോഭനയുടെ തിരിച്ചുവരവ്. 2013 ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന സിനിമയിലാണ് ശോഭന അവസാനമായി അഭിനയിച്ചത്.

ശോഭനയും കല്യാണിയും അമ്മയും മകളുമായാണ് സിനിമയിൽ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന രണ്ട് കഥാപാത്രങ്ങളെയാണ് ദുൽഖറും സുരേഷ് ഗോപിയും അവതരിപ്പിക്കുന്നതെന്ന് സംവിധായകന്‍ അനൂപ് സത്യൻ പറഞ്ഞു. ചിത്രത്തിന്‍റെ സ്വിച്ച് ഓൺ കർമ്മത്തില്‍ അണിയറ പ്രവർത്തകർക്കൊപ്പം സംവിധായകൻ ലാല്‍ ജോസും പങ്കെടുത്തു. സ്വിച്ച് ഓൺ കർമ്മത്തിന്‍റെ ചിത്രങ്ങൾ സിനിമയുടെ നിർമാതാവ് കൂടിയായ ദുൽഖർ സല്‍മാൻ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്.

മലയാളത്തിലെ സൂപ്പർഹിറ്റ് ജോഡികളായിരുന്ന സുരേഷ് ഗോപിയും ശോഭനയും ഏറെ വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 2005 ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. മണിച്ചിത്രത്താഴ്, സിന്ദൂരരേഖ, ഇന്നലെ, കമ്മീഷണർ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details