കേരളം

kerala

ETV Bharat / sitara

മധുരരാജയ്ക്ക് വിമർശനം: മാസ് മറുപടിയുമായി ഷൈൻ ടോം ചാക്കോ - ഷൈൻ ടോം ചാക്കോ

മമ്മൂട്ടിയെയും മധുരരാജയേയും രൂക്ഷമായി വിമര്‍ശിച്ചും മോഹന്‍ലാലിനെയും മോഹൻലാലിൻ്റെ ലൂസിഫർ എന്ന ചിത്രത്തേയും പുകഴ്ത്തിയും ഒരാള്‍ താരത്തിന് ഫേസ്ബുക്ക് സന്ദേശമയച്ചു. മധുരരാജയിലെ മമ്മൂട്ടിയുടെ ചിത്രമുള്ള പ്രൊഫൈൽ ഫോട്ടോയായി ഇട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

shinetom

By

Published : Apr 14, 2019, 9:52 AM IST

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ തിയറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന് വളരേ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇതിനിടെയാണ് ചിത്രത്തെ സംബന്ധിച്ച് നടൻ ഷൈൻ ടോം ചാക്കോയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത്. മധുരരാജയിലെ മമ്മൂട്ടിയുടെ ചിത്രമുള്ള പോസ്റ്റർ പ്രൊഫൈൽ ഫോട്ടോയായി ഇട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം.

മമ്മൂട്ടിയെയും മധുരരാജയേയും രൂക്ഷമായി വിമര്‍ശിച്ചും മോഹന്‍ലാലിനെയും മോഹൻലാലിൻ്റെ ലൂസിഫർ എന്ന ചിത്രത്തേയും പുകഴ്ത്തിയും ഒരാള്‍ താരത്തിന് ഫേസ്ബുക്ക് സന്ദേശമയച്ചു. ലൂസിഫര്‍ നൂറ് കോടി ക്ലബ്ബിലെത്തിയ കാര്യം പറയുന്നതിന് വേണ്ടി മധുരരാജയെ മോശമാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഒടുവില്‍ സഹികെട്ട് താരം തന്നെ ഇതിൻ്റെ സ്‌ക്രീന്‍ഷോട്ട് ഫേസ്ബുക്കിലൂടെ പരസ്യമായി പോസ്റ്റ് ചെയ്യിരിക്കുകയാണ്. സ്ക്രീൻഷോട്ടിനൊപ്പം ഒരു കുറിപ്പും ഷൈൻ ടോം എഴുതിയിട്ടുണ്ട്.

ഷൈന്‍ എഴുതിയ കുറിപ്പ്:

പ്രിയപ്പെട്ട സുഹൃത്തേ, ആദ്യം തന്നെ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യം... ഞാന്‍ ചെറുപ്പം മുതല്‍ക്കേ തന്നെ ഒരു കടുത്ത ലാലേട്ടന്‍ ആരാധകന്‍ ആണ്. ഇതിപ്പോ എനിക്ക് തന്നെ ബോധിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ല. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് തനിക്ക് എന്തേലും നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് നീ ഒറ്റക്ക് ഇരുന്നങ്ങോട്ടു സഹിച്ചോളൂ. നീ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്... ഞാന്‍ ലാലേട്ടനെ ആരാധിക്കാന്‍ തുടങ്ങിയതും ലാലേട്ടൻ്റെ സിനിമകളെ സ്‌നേഹിക്കുവാനും തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. ആ സ്‌നേഹത്തിനു നിന്നെക്കാള്‍ പഴക്കമുണ്ട്.

അതുപോലെ തന്നെ എനിക്ക് മമ്മൂക്കയോട് ഉള്ള സ്‌നേഹം മമ്മൂക്ക എന്ന വ്യക്തിയോടും കൂടിയാണ്. ഞാന്‍ ഒന്നില്‍ കൂടുതല്‍ സിനിമകള്‍ മമ്മൂക്കയുടെ കൂടെ ഒരുമിച്ച്‌ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ പറയാം മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള ആരോട് ചോദിച്ചാലും പറയും ആ മനുഷ്യൻ്റെ മനസിനെയും സ്‌നേഹത്തെയും കുറിച്ച്‌...ഞാന്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു. അതിനേക്കാളും വരില്ല മോനെ ഒരു നൂറു കോടി ക്ലബും. ആ സ്‌നേഹം ഒരു കോടി ക്ലബുമില്ലെങ്കിലും എന്നും അവിടെ അങ്ങനെ തന്നെ ഉണ്ടാവും. പിന്നെ എൻ്റെ സിനിമകള്‍ കാണുന്നതും കാണാത്തതും എല്ലാം നിൻ്റെ ഇഷ്ടം. അതിനെ നിനക്കു വിമര്‍ശിക്കാം എന്തു വേണോ ചെയ്യാം... അല്ലാണ്ട് നീ എനിക്ക് ഇട്ടു ഒണ്ടാക്കാന്‍ വരല്ലേ...

ABOUT THE AUTHOR

...view details