താൻ മാധ്യമ വിചാരണക്ക് ഇരയാകുന്നതായി നീലചിത്ര നിർമാണത്തിൽ അറസ്റ്റിലായ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശിൽപ ഷെട്ടി. ഭർത്താവിന്‍റെ അറസ്റ്റിന് ആഴ്‌ചകൾക്ക് ശേഷമാണ് താരത്തിന്‍റെ പ്രതികരണം.
തന്‍റെ അഭിമാനത്തെ കളങ്കപ്പെടുത്തുന്ന തരത്തിൽ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വാര്‍ത്തകൾ പ്രചരിപ്പിക്കുന്നു എന്ന് ബോംബെ ഹൈക്കോടതിയില്‍ പരാതി നൽകുകയും ഹർജി തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നടി സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ കുടുംബത്തിന് നേരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിച്ചത്.
കേസിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും എന്നാൽ തനിക്കെതിരെയും മക്കൾ ഉൾപ്പെടെ കുടുംബത്തിന് എതിരെയും ട്രോളുകളും പരാമർശങ്ങളും ഉയരുന്നതായും ശിൽപ പറഞ്ഞു. തന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യത മാനിക്കണമെന്നും നടി പ്രസ്‌താവനയിൽ വിശദമാക്കി.
കേസിൽ പ്രതികരിക്കുന്നില്ല, എന്നാൽ മാധ്യമ വിചാരണ ഒഴിവാക്കൂ
'അതെ! കഴിഞ്ഞ ഏതാനും ദിവസങ്ങൾ എല്ലാ തരത്തിലും വെല്ലുവിളി നിറഞ്ഞതായിരുന്നു. ധാരാളം അഭ്യൂഹങ്ങളും ആരോപണങ്ങളും ഉണ്ടായി. മാധ്യമങ്ങളും മറ്റും എന്‍റെ മേൽ അനാവശ്യമായ കാര്യങ്ങൾ ഉന്നയിച്ചു. ധാരാളം ട്രോളുകളും ചോദ്യങ്ങളും ഉയർന്നു.... എനിക്ക് മാത്രമല്ല എന്‍റെ കുടുംബത്തിന് നേരെയും.
ശിൽപ ഷെട്ടിയുടെ പ്രസ്‌താവന ശിൽപ ഷെട്ടിയുടെ പ്രസ്‌താവന എന്‍റെ നിലപാട്... ഞാൻ ഇതുവരെ പങ്കുവച്ചിട്ടില്ല, ഈ കേസിൽ അഭിപ്രായം പറയുന്നതിൽ നിന്നും ഞാൻ വിട്ടുനിൽക്കും. കാരണം ഇത് നിയമത്തിന്‍റെ കീഴിൽ വരുന്നതാണ്, അതിനാൽ ദയവായി എന്‍റെ പേരിൽ തെറ്റായ അഭിപ്രായങ്ങൾ നൽകുന്നത് നിർത്തുക.
ഒരു സെലിബ്രിറ്റി എന്ന നിലയിൽ 'ഒരിക്കലും പരാതിപ്പെടരുത്, ഒരിക്കലും വിശദീകരിക്കരുത്' എന്ന എന്‍റെ തത്വശാസ്‌ത്രം ഇവിടെയും ആവർത്തിക്കുന്നു. മുംബൈ പൊലീസിലും ഇന്ത്യൻ നീതിന്യായവ്യവസ്ഥയിലും എനിക്ക് പൂർണമായ വിശ്വാസമുണ്ട്.
More Read: നീലച്ചിത്ര നിര്‍മാണം; നാല് പ്രൊഡ്യൂസര്‍മാര്‍ക്കെതിരെയും കേസ്
ഒരു കുടുംബമെന്ന നിലയിൽ, നിയമപരമായി ലഭ്യമായ എല്ലാ ഉപായങ്ങളും ഞങ്ങൾ തേടുകയാണ്. പക്ഷേ, അതുവരെ ഞാൻ നിങ്ങളോട് വിനീതമായി അഭ്യർഥിക്കുന്നു- പ്രത്യേകിച്ച് ഒരു അമ്മയെന്ന നിലയിൽ- എന്‍റെ കുട്ടികൾക്കുവേണ്ടി ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും, അതിന്‍റെ സത്യസന്ധത പരിശോധിക്കാതെ പാതി ചുട്ട വിവരങ്ങളിൽ അഭിപ്രായം പറയുന്നത് ഒഴിവാക്കണമെന്നും അപേക്ഷിക്കുന്നു.'
താൻ രാജ്യത്തിന്‍റെ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്ന പൗരനാണെന്നും കഴിഞ്ഞ 29 വർഷമായി തന്‍റെ തൊഴിലിൽ കഠിനാധ്വാനിയാണെന്നും ശിൽപ വിശദീകരിച്ചു. ആളുകൾ തന്നിൽ അർപ്പിച്ച വിശ്വാസത്തിന് ആരെയും നിരാശപ്പെടുത്തില്ല. അതുപോലെ ഈ സമയം, തന്‍റെയും കുടുംബത്തിന്‍റെയും സ്വകാര്യതയ്ക്കുള്ള അവകാശത്തെ ബഹുമാനിക്കണമെന്നും ബോളിവുഡ് താരം കൂട്ടിച്ചേർത്തു.
പൊലീസ് പറഞ്ഞത് വാർത്തയാക്കിയത് എങ്ങനെ അന്തസ്സിനെ കളങ്കപ്പെടുത്തിയെന്ന് കോടതി
മാധ്യമങ്ങള്‍ക്കെതിരെയും സമൂഹമാധ്യമങ്ങൾക്കെതിരെയും നടി നൽകിയ മാനനഷ്‌ടക്കേസ് പരിധിയില്‍ വരില്ലെന്ന് കോടതി രണ്ട് ദിവസം മുൻപ് വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളുടെ അപകീർത്തിപരമായ വാർത്തകൾ ചൂണ്ടിക്കാട്ടി 25 കോടി നഷ്‌ടപരിഹാരവും താരം ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ശില്‍പ്പയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ നിന്ന് മാധ്യമങ്ങളെയോ സമൂഹമാധ്യമങ്ങളെയോ തടയാനാകില്ലെന്ന് കോടതി പറഞ്ഞു. പൊലീസ് പറഞ്ഞ കാര്യം റിപ്പോര്‍ട്ട് ചെയ്‌താ,ല്‍ അത് അന്തസ്സിനെ കളങ്കപ്പെടുത്താനാണെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.