ഒരു അഡാർ ലവ് താരം പ്രിയ പ്രകാശ് വാര്യര്‍ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടുമെന്ന് ബോളിവുഡ് താരവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. "ഒരു കണ്ണുചിമ്മല്‍ ആരെയെങ്കിലും സൂപ്പര്‍താരമാക്കുമോ?"എന്ന ചോദ്യത്തിന് സിന്‍ഹ നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
''എൻ്റെവാക്കുകള്‍ കുറിച്ചു വച്ചോളൂ. പ്രിയ കേവലം കണ്ണുചിമ്മുന്ന ഒരു പെണ്‍കുട്ടിയായല്ല ഒരു സൂപ്പര്‍താരമായി ഒരിക്കല്‍ അറിയപ്പെടും. വളരെ പെട്ടന്ന് തന്നെ പ്രിയ ആ നേട്ടത്തിലേക്ക് കുതിക്കും. അതുവരെ അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ആസ്വദിക്കൂ', സിന്‍ഹ പറഞ്ഞു.