കേരളം

kerala

ETV Bharat / sitara

അടിക്കൂട്ടത്തിനിടയിലൂടെ ഷറഫുദ്ദീൻ്റെ മരണമാസ് എൻട്രി; വൈറലായി വീഡിയോ - college inaguration

ഒരു കോളേജ് ഉദ്ഘാടന ചടങ്ങിൽ അതിഥിയായി എത്തിയതാണ് താരം. വിദ്യാർഥികളുടെ പൊരിഞ്ഞ തല്ലിനിടയിലൂടെ അടിപിടിയെ ഒന്നു ഗൗനിക്കുക പോലും ചെയ്യാതെയുള്ള ഷറഫുദീൻ്റെ നടത്തമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

By

Published : Feb 9, 2019, 9:37 AM IST

തിരുവനന്തപുരം : പ്രേമം എന്ന ചിത്രത്തിലൂടെ ഗിരിരാജൻ കോഴിയായി എത്തി പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് ഷറഫുദ്ദീൻ. പിന്നീട് ഹാപ്പി വെഡ്ഡിങ്, പാവാട, പ്രേതം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഹാസ്യതാരമായി ഷറഫുദ്ദീൻ തിളങ്ങി. ഫഹദ് ചിത്രം 'വരത്തനി'ലെ ജോസി എന്ന നെഗറ്റീവ് കഥാപാത്രമാണ് ഷറഫുദീൻ്റെ ഹാസ്യനടൻ എന്ന ഇമേജ് മാറ്റിയെടുക്കാൻ സഹായിച്ചത്. ചിത്രത്തിലെ നെഗറ്റീന് ടച്ചുള്ള മാസ് വില്ലനെ ആരാധകർ ഏറ്റെടുത്തു.

എന്നാലിപ്പോൾ താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത് മറ്റൊരു മാസ് വീഡിയോയിലൂടെയാണ്. അത് സിനിമയിലല്ല, ജീവിതത്തിലാണെന്ന് മാത്രം. ഒരു കോളേജിൽ അതിഥിയായി എത്തിയതാണ് ഷറഫുദ്ദീൻ. എന്നാൽ താരത്തെ വരവേറ്റതോ വിദ്യാർത്ഥികളുടെ പൊരിഞ്ഞ തല്ല്. സാധാരണ ഗതിയില്‍ ഏത് സെലിബ്രിറ്റിയും പരിപാടി ഒഴിവാക്കി സ്ഥലം കാലിയാക്കും. എന്നാല്‍ അടിപിടിയെ ഒന്നു ഗൗനിക്കുക പോലും ചെയ്യാതെ ഇടികൂടുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലൂടെ നൈസായി താരം നടന്നു നീങ്ങി.

താരത്തിൻ്റെ മാസ് എൻട്രി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. അടിക്കൂട്ടത്തിന് ഇടയില്‍ നിന്നും നടന്ന് വരുന്ന ഷറഫുദ്ദിനെ ഹര്‍ഷാരവത്തോടെയാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നത്. ഷറഫുദ്ദീൻ്റെ മരണമാസ് എന്‍ട്രി ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ABOUT THE AUTHOR

...view details