നിര്‍മാതാവ് ജോബി ജോര്‍ജുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് തൊട്ടുപിന്നാലെ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്ത് നടന്‍ ഷെയ്ന്‍ നിഗം. 'സോൾവ്ഡ്, വൺ ലവ്' എന്ന അടിക്കുറിപ്പോടെ ഒരു കടലാസ് കത്തിക്കുന്ന വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു; കടലാസ് കത്തിച്ച് ഷെയ്ന്‍ - ഷെയ്ൻ നിഗം ഫേസ്ബുക്ക്
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് ജോബിയും ഷെയ്‌നും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കിയത്. സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പുനരാരംഭിക്കാനും ധാരണയായി.
![എല്ലാ പ്രശ്‌നങ്ങളും തീര്‍ന്നു; കടലാസ് കത്തിച്ച് ഷെയ്ന്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4850830-thumbnail-3x2-sh.jpg)
'എല്ലാ പ്രശനങ്ങളും കഴിഞ്ഞു. എല്ലാവർക്കും നന്ദി, സ്നേഹം' എന്ന് ഷെയ്ൻ പറയുന്നതും വീഡിയോയിലുണ്ട്. ഷെയ്ന്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ ഒട്ടനവധി പേരാണ് തങ്ങളുടെ അഭിപ്രായവുമായി രംഗത്ത് വന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ ചര്‍ച്ചയിലാണ് ജോബിയും ഷെയ്‌നും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കിയത്. സിനിമയുടെ ഷൂട്ടിങ് അടുത്തമാസം പുനരാരംഭിക്കാനും ധാരണയായി.
ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷെയ്ന്‍ നായകനാകുന്ന പുതിയ ചിത്രം വെയിലിന്‍റെ നിര്‍മാതാവാണ് ജോബി ജോര്‍ജ്. നവംബര്‍ 16 മുതല്‍ ജോബി നിര്‍മിക്കുന്ന വെയിലിന്‍റെ ചിത്രീകരണവുമായി സഹകരിക്കും എന്ന് ഷെയ്ന്‍ പറഞ്ഞു.