കഴിഞ്ഞ ഞായറാഴ്ച്ച നടന്ന അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാൻ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഷമ്മി തിലകൻ എത്തിയിരുന്നു. പത്ത് വർഷം നീണ്ട ഇടവേളക്ക് ശേഷമാണ് അദ്ദേഹം താരസംഘടനയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്തത്. മീറ്റിങ്ങില്‍ പങ്കെടുത്ത വിവരം ഷമ്മി തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്.
തിരിച്ച് വരിക എന്നത് എളുപ്പമല്ല; ഷമ്മി തിലകൻ - shammi thilakan in amma after 10 years
2009ലാണ് നടൻ തിലകൻ അമ്മയില്‍ നിന്ന് പുറത്ത് പോകുന്നത്. അദ്ദേഹത്തിനെതിരായ അച്ചടക്ക നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 2018ല്‍ ഷമ്മി തിലകൻ സംഘടനയെ സീപിച്ചിരുന്നു.
![തിരിച്ച് വരിക എന്നത് എളുപ്പമല്ല; ഷമ്മി തിലകൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3730147-880-3730147-1562122365070.jpg)
'പത്തോളം വര്‍ഷങ്ങള്‍ക്ക് ശേഷം, അമ്മയ്‌ക്കൊപ്പം. സത്യത്തിനെന്നും ശരശയ്യ മാത്രം... കൃഷ്ണാ നീ എവിടെ..? എവിടെ..? സംഭവാമി യുഗേ യുഗേ..!'എന്ന് കുറിച്ച് കൊണ്ടാണ് ഷമ്മി ജനറല്‍ ബോഡി യോഗത്തില്‍ നിന്നുള്ള ചിത്രം പങ്കുവച്ചത്. ചിത്രത്തിന് താഴെ അഭിപ്രായങ്ങളുമായി നിരവധി ആരാധകരും രംഗത്തെത്തി. ശക്തമായ വേഷങ്ങളിലൂടെ ഷമ്മി വീണ്ടും സിനിമയില്‍ തിരിച്ചെത്തണമെന്നാണ് ആരാധകരുടെ അഭിപ്രായം. എന്നാല്‍ അത് അത്ര എളുപ്പമല്ല എന്നായിരുന്നു ഷമ്മിയുടെ മറുപടി.
അച്ഛൻ തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് ഷമ്മി അമ്മയില്‍ നിന്ന് വിട്ട് നിന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പ്രസിഡന്‍റായതോടെയാണ് അദ്ദേഹം തിരികെ എത്തിയത്. തിലകനെ അമ്മയില്‍ നിന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്ന് ഈ കഴിഞ്ഞ യോഗത്തിലും ഷമ്മിയും ജോയ് മാത്യുവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിലകന്‍ അമ്മയുടെ ഭാഗം തന്നെയാണെന്നും അദ്ദേഹത്തിന്‍റെ വലിയ സംഭാവനകള്‍ അംഗീകരിക്കുന്നുണ്ടെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. തിലകനെ പുറത്താക്കിയതല്ലെന്നും പരിഭവം കാരണം അദ്ദേഹമാണ് സംഘടന വിട്ടതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.