മികച്ച നടി മാത്രമല്ല, മികച്ച ചിത്രകാരി കൂടിയാണ് താൻ എന്ന് തെളിയിച്ചിരിക്കുകയാണ് ശ്യാമിലി. ശ്യാമിലി വരച്ച ചിത്രങ്ങളുടെ പ്രദർശനം അടുത്തിടെ ബംഗളുരുവിലെ ഒരു ആർട്ട് ഗ്യാലറിയിൽ നടന്നു. പ്രശസ്ത ആർട്ടിസ്റ്റായ എ.വി ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരു.
അഭിനയം മാത്രമല്ല, ശ്യാമിലിക്ക് വരയും വഴങ്ങും - shamlee instagram
കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപ്പര്യമുള്ള ശ്യാമിലി അഞ്ച് വർഷം നീണ്ട പഠനത്തിനൊടുവിലാണ് ‘ഡൈവേർസ് പെർസെപ്ഷൻസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചത്
![അഭിനയം മാത്രമല്ല, ശ്യാമിലിക്ക് വരയും വഴങ്ങും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4916225-thumbnail-3x2-sh.jpg)
കുട്ടിക്കാലം മുതൽ തന്നെ ചിത്രകലയിൽ താൽപ്പര്യമുള്ള ശ്യാമിലി അഞ്ച് വർഷം നീണ്ട പഠനത്തിനൊടുവിലാണ് ‘ഡൈവേർസ് പെർസെപ്ഷൻസ്’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചത്. ശേഷാദ്രിപുരത്തെ ഇളങ്കോസ് ആർട്ട് സ്പെയ്സിൽ ആണ് എക്സിബിഷൻ സംഘടിപ്പിച്ചത്. അഫ്ഷാന ഷർമീൻ, ഐശ്വര്യ ആർ, കാന്തിമതി, പ്രമീള ഗോപിനാഥ്, റീന ഡി കൊച്ചാർ, ശങ്കർ സുന്ദരം, വിനിത ആനന്ദ് എന്നിങ്ങനെ ആറ് പേരുടെ ചിത്രങ്ങളും എക്സിബിഷന്‍റെ ഭാഗമായി പ്രദർശിപ്പിച്ചു.
ശാലിനിയേയും അനിയത്തി ശ്യാമിലിയേയും പോലെ മലയാളികളുടെ ഹൃദയം കവർന്ന ബാലതാരങ്ങൾ മലയാളസിനിമയിൽ വേറെ ഉണ്ടായിട്ടില്ല. കന്നട, മലയാളം, തമിഴ് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച ശ്യാമിലി മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും നേടിയിട്ടുണ്ട്. സിദ്ധാർത്ഥ നായകനായ 'ഒയേ' എന്ന തെലുങ്ക് ചിത്രത്തില്‍ നായികയായി കൊണ്ടായിരുന്നു ശ്യാമിലിയുടെ രണ്ടാം വരവ്.