പിറന്നാള്‍ നിറവില്‍ ശാലിനി അജിത് (Shalini Ajith). ഒരു കാലത്ത് മലയാളത്തിന്‍റെ സ്വന്തം മാമാട്ടി കുട്ടി ആയിരുന്നു ശാലിനി. മാമാട്ടിക്കുട്ടിയമ്മ, ബേബി ശാലിനി (Baby Shalini) എന്നിങ്ങനെ ഓമനപ്പേരുകള്‍ നിരവധിയായിരുന്നു ശാലിനിക്ക്. ശാലിനിക്ക് ഇന്ന് 41ാം ജന്മദിനമാണ് (Shalini birthday). മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് ശാലിനി. ശാലിനിയുടെ ഈ പിറന്നാള്‍ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
1980 നവംബര്‍ 20ന് ചെന്നൈലായിരുന്നു ജനനം. സംവിധായകന്‍ ഫാസിലാണ് (Fazil) ശാലിനിയെ മലയാള സിനിമയ്‌ക്ക് പരിചയപ്പെടുത്തുന്നത്. ഫാസില്‍ സംവിധാനം ചെയ്‌ത 'എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക്' (Ente Mamattukkuttiyammakku) (1983) എന്ന ചിത്രത്തിലൂടെ ശാലിനി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ കുഞ്ഞ് ശാലിനിക്ക് അന്ന് വയസ് മൂന്ന്. ഈ ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള (best child actor) സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡും കുഞ്ഞ് ശാലിനിക്ക് ലഭിച്ചിരുന്നു.
ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന ആ മൂന്ന് വയസുകാരി പിന്നീട് മലയാള സിനിമയുടെ അഭിവാജ്യഘടകമായി മാറി. പിന്നീട് 'ചക്കരയുമ്മ' (Chakkarayumma), 'സന്ദര്‍ഭം' (Sandarbham), 'മുഹൂര്‍ത്തം പതിനൊന്ന് മുപ്പത്' (Muhurtham Pathnonnu Muppathinu) തുടങ്ങീ സിനിമകളില്‍ തിളങ്ങിയ ബേബി ശാലിനി തമിഴിലും ധാരാളം സിനിമകളില്‍ വേഷമിട്ടിരുന്നു.