ബോളിവുഡ് താരം ശ്രദ്ധ കപൂർ വിവാഹിതയാകുന്നുവെന്ന് വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ഏറെ നാളായി. പ്രമുഖ ഫോട്ടോഗ്രാഫർ രോഹൻ ശ്രേഷ്ഠയുമായി ശ്രദ്ധ പ്രണയത്തിലാണെന്നും അടുത്ത വർഷം വിവാഹമുണ്ടാകുമെന്നാണ് വാർത്തകൾ. എന്നാല്‍ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രദ്ധയുടെ പിതാവും നടനുമായ ശക്തി കപൂർ.
വിവാഹത്തിന് എന്നെയും വിളിക്കണം, ഞാനാണല്ലോ അവളുടെ അച്ഛൻ; പരിഹസിച്ച് ശക്തി കപൂർ - ശ്രദ്ധ കപൂർ
ശ്രദ്ധ കപൂറും പ്രമുഖ ഫോട്ടോഗ്രാഫറായ രോഹൻ ശ്രേഷ്ഠയും രണ്ട് വർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ
'ശരിക്കും? എന്‍റെ മകൾ വിവാഹിതയാകുകയാണോ? വിവാഹത്തിന് എന്നെയും വിളിക്കണം. എവിടെയാണ് വിവാഹമെന്ന് എന്നെ അറിയിക്കൂ, ഞാൻ എന്തായാലും വരും. ഞാനാണല്ലോ അവളുടെ അച്ഛൻ, എന്നിട്ടും എനിക്കിതൊന്നും അറിയില്ല. അത് കൊണ്ടാണ് എന്നെയും അറിയിക്കാൻ പറഞ്ഞത്', ശക്തി കപൂറിന്‍റെ മറുപടി കേട്ട് മാധ്യമപ്രവർത്തകർ പോലും ചിരിച്ചു.
ശ്രദ്ധയും രോഹനും രണ്ട് വർഷമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കൈനിറയെ ചിത്രങ്ങളുമായി അഭിനയ ജീവിതത്തിലും തിരക്കിലാണ് ശ്രദ്ധ. പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം 'സാഹോ'യും, വരുൺ ധവാൻ നായകനാകുന്ന 'സ്ട്രീറ്റ് ഡാൻസർ 2'വുമാണ് റിലീസിനൊരുങ്ങിയിരിക്കുന്ന ശ്രദ്ധയുടെ ചിത്രങ്ങൾ.