തെന്നിന്ത്യയൊട്ടാകെ സൂപ്പർഹിറ്റായി മാറിയ തെലുങ്ക് ചിത്രമാണ് വിജയ് ദേവരകൊണ്ട നായകനായെത്തിയ 'അർജുൻ റെഡ്ഡി'. ചിത്രം വിജയ്ക്ക് നേടി കൊടുത്ത ആരാധകവൃന്ദം കുറച്ചൊന്നുമല്ല. നിരൂപക പ്രശംസ ഏറെ നേടിയ ചിത്രത്തിന്‍റെ ഹിന്ദി പതിപ്പായ കബീർ സിങ്ങിന്‍റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷാഹിദ് കപൂറും കിയാര അദ്വാനിയുമാണ് ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നത്.
ചുംബിച്ചപ്പോൾ എന്ത് തോന്നിയെന്ന് ചോദ്യം; കിടിലൻ മറുപടി നല്‍കി ഷാഹിദ് കപൂർ - shahid kapoor slams reporter who asked about kissing scenes in kabir singh
തന്‍റെ കാമുകി മറ്റൊരാളെ വിവാഹം ചെയ്യുകയും അതില്‍ മനസ് മടുത്ത് മുഴു കുടിയനായി മാറുന്ന നായകന്‍റെ കഥായാണ് ചിത്രത്തിന്‍റെ ഇതിവൃതം.
ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് ചടങ്ങിന് ശേഷം നടന്ന വാർത്ത സമ്മേളനത്തിലെ ഒരു സംഭവമാണ് ഇപ്പോൾ ഷാഹിദിന് കയ്യടി നേടി കൊടുക്കുന്നത്. ചിത്രത്തിലെ നായികയായ കിയാര അദ്വാനയോട് ഒരു മാധ്യമ പ്രവർത്തകൻ ട്രെയിലറിലെ ചുംബന രംഗങ്ങളെ കുറിച്ച് ചോദിച്ചു. ട്രെയിലറില്‍ ഷാഹിദ് ചുംബിക്കുന്ന രംഗങ്ങൾ കണ്ടുവെന്നും എന്നാല്‍ മുഖത്ത് ഭാവവ്യത്യാസമില്ലാതെ എങ്ങനെ നില്‍ക്കാനായെന്നുമായിരുന്നു ചോദ്യം. ഇത് കേട്ട് കിയാര ചിരിച്ച് കൊണ്ടിരുന്നെങ്കിലും ചോദ്യം ഷാഹിദിനെ ചൊടിപ്പിച്ചു. താങ്കൾക്ക് കാമുകിയൊന്നുമില്ലേ എന്ന മറുചോദ്യം ചോദിച്ച് താരം റിപ്പോർട്ടരുടെ വായടപ്പിച്ചു.
മാധ്യമപ്രവർത്തകൻ വീണ്ടും അതേ വിഷയം തന്നെ ആവർത്തിച്ചപ്പോൾ രോഷാകുലനായ ഷാഹിദ് മനുഷ്യരാണ് ആ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് അല്ലാതെ നായ്ക്കുട്ടികളല്ല എന്ന് തിരിച്ചടിച്ച് വിഷയം മാറ്റി. നിറഞ്ഞ കയ്യടിയും ചിരിയുമാണ് ഷാഹിദിന്‍റെ മറുപടിക്ക് കാണികളില്‍ നിന്നും ലഭിച്ചത്.