മുംബൈ: ഈജിപ്‌ഷ്യൻ ട്രാവൽ ഏജന്‍റായ ആരാധകന് സ്വന്തം കൈപ്പടയിൽ എഴുതിയ ചിത്രവും ഓട്ടോഗ്രാഫ് എഴുതിയ ചിത്രവും അയച്ചുകൊടുത്ത് കിങ് ഖാൻ. ഈജിപ്‌ഷ്യൻ ട്രാവൽ ഏജന്‍റായ ആരാധകനുമായി അശ്വിനി ദേശ്‌പാണ്ഡെയ്ക്ക് പണമിടപാട് നടത്തേണ്ടി വന്നു. എന്നാൽ സാങ്കേതിക തടസം മൂലം പണമടയ്ക്കാൻ കഴിയാതെ വന്നപ്പോൾ ഷാറൂഖ് ഖാന്‍റെ രാജ്യത്ത് നിന്നായത് കൊണ്ട് ഈജിപ്‌ഷ്യൻ ആരാധകൻ അശ്വിനിയെ വിശ്വസിക്കുകയും ബുക്കിങ് ചെയ്യുകയുമായിരുന്നു.
പണം പിന്നീട് നൽകിയാൽ മതിയെന്നും ട്രാവൽ ഏജന്‍റ് അശ്വിനിയെ അറിയിച്ചു. മറ്റ് എവിടെയായിരുന്നുവെങ്കിലും താൻ ഇത് ചെയ്യില്ലായിരുന്നുവെന്നും എന്നാൽ ഷാറൂഖ് ഖാന് വേണ്ടി എന്തും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.