മലയാളത്തിന്‍റെ 'ആക്ഷൺ' കിങ് സുരേഷ് ഗോപിക്ക് ഇന്ന്(26 ജൂലൈ) പിറന്നാൾ. താരത്തിന്‍റെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് പുതിയ സിനിമയുടെ ക്യാരക്‌ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'എസ്‌ജി 251' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദുല്‍ഖർ സല്‍മാൻ തുടങ്ങി നിരവധി താരങ്ങൾ ചേർന്നാണ് പുറത്തിറക്കിയത്. എതിറിയില്‍ എന്‍റർടെയ്‌ൻമെന്‍റ്സ് നിർമ്മിക്കുന്ന ചിത്രം രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്.
മാസ് ലുക്കില്‍ എസ്‌ജി
വേറിട്ട ഗെറ്റപ്പിലാണ് പോസ്റ്ററില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വാച്ച് നന്നാക്കുന്ന രീതിയില്‍ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററില്‍ കാണാൻ കഴിയുന്നത്. 'സോൾട്ട് ആൻഡ് പെപ്പർ' ലുക്കിലുള്ള താടിയും പിന്നിലേക്ക് കെട്ടിവച്ച മുടിയും കൈയ്യിലെ ടാറ്റുവും ചിത്രത്തിന് ഒരു മാസ് പരിവേഷം നല്‍കുന്നുണ്ട്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആരാധകർക്ക് 'രോമാഞ്ചിഫിക്കേഷൻ' നല്‍കുന്ന ചിത്രമാണ് പുറത്തിറക്കിയിരിക്കുന്നത്.
പുതുമുഖ സംവിധായകൻ