എറണാകുളം: അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ നടൻ അപ്പാനി ശരത് പ്രധാനവേഷത്തിൽ എത്തുന്ന 'രന്ധാര നഗര' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. എം. അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് നിരവധി പ്രമുഖ താരങ്ങളും സംവിധായകരും ഫേസ്ബുക്കിലൂടെ പങ്കുവച്ചു. സമകാലിക സംഭവങ്ങളെ പശ്ചാത്തലത്തലമാക്കി ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ഒരു റോഡ് മൂവിയാണ് രന്ധാര നഗര.
അപ്പാനി ശരത്തിന്‍റെ 'രന്ധാര നഗര'യുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് - രേണു സൗന്ദർ
ആക്ഷൻ ത്രില്ലർ സ്വഭാവമുള്ള ഒരു റോഡ് മൂവിയാണ് രന്ധാര നഗര

രേണു സൗന്ദർ നായികയായി എത്തുന്ന ചിത്രത്തിൽ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിഥിൻ ഭാസ്‌കർ, മുഹമ്മദ് തൽഹത് എന്നിവരുടേതാണ് കഥ. രാജേഷ് പീറ്ററാണ് ഛായാഗ്രഹണം. സംഗീതം നൊബെർട്ട് അനീഷ് ആന്റോ ഒരുക്കുന്നു. ഫീനിക്സ് ഇൻകോപ്പറേറ്റും, ഷോകേസ് ഇന്റർനാഷണൽ എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. മൈസൂർ, ഗുണ്ടൽപേട്ട് എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ.