വിമാനത്താവളത്തിലെത്തുന്ന സിനിമാ താരങ്ങൾക്ക് വലിയ മാധ്യമശ്രദ്ധയാണ് എപ്പോഴും ലഭിക്കാറ്. താരങ്ങളുടെ എയർപോർട്ട് ലുക്കുകൾക്കും സമൂഹമാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ ബ്രാൻഡഡ് വസ്ത്രങ്ങളും കൂളിങ് ഗ്ലാസും അണിഞ്ഞ് പരിവാരങ്ങളുടെ അകമ്പടിയോടെ കിടു ലുക്കില്‍ വിമാനത്താവളത്തില്‍ എത്തുന്ന താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തയാണ് നടി സാറ അലിഖാൻ.
എയർപോർട്ടില്‍ എത്തുന്ന മറ്റ് താരങ്ങൾ സാറയെ കണ്ട് പഠിക്കണം - സാറ അലി ഖാൻ
കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ സാറയുടെ 'എയർപോർട്ട് ലുക്ക്' ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
സാറയ്ക്ക് ഒപ്പം നടക്കാൻ പരിവാരങ്ങളില്ല, മുഖത്ത് കൂളിങ് ഗ്ലാസിന്‍റെ മറയില്ല...ഇതിനെല്ലാമുപരി സ്വന്തം പെട്ടികൾ സ്വയം കൊണ്ട് പോകുന്ന ഒരു ബോളിവുഡ് അഭിനേത്രി. സാറയുടെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. പ്രശസ്ത നടൻ ഋഷി കപൂർ സാറയുടെ 'എയർപോർട്ട് ലുക്ക്' കണ്ട് അഭിനന്ദനവുമായി എത്തി കഴിഞ്ഞു.
മറ്റ് സെലിബ്രിറ്റികളും സാറയെ മാതൃകയാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ വാക്കുകൾ. വിമാനത്താവളത്തില്‍ എങ്ങനെ പെരുമാറണമെന്ന് സാറയെ കണ്ട് പഠിക്കണമെന്നും സ്വന്തം ബാഗുകൾ തനിയെ കൊണ്ട് പൊകുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഋഷി പറയുന്നു. വളരെ ആത്മവിശ്വസമുള്ള സാറയെയാണ് ചിത്രത്തില്‍ തനിക്ക് കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം കുറിച്ചു.