കേരളം

kerala

ETV Bharat / sitara

'മധുരരാജ പുഷ്പം പോലെ 200 കോടി ക്ലബില്‍ കയറും': സന്തോഷ് പണ്ഡിറ്റ് - സന്തോഷ് പണ്ഡിറ്റ്

പോക്കിരിരാജയെ പോലെ മധുരരാജയും വലിയ വിജയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സന്തോഷ് പണ്ഡിറ്റ്.

santhosh1

By

Published : Apr 9, 2019, 1:35 PM IST

ആരാധക ലക്ഷങ്ങൾ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം 'മധുരരാജ' പുലിമുരുകൻ്റെ റെക്കോർഡും തകർത്ത് പുഷ്പം പോലെ 200 കോടി ക്ലബിൽ കയറുമെന്ന് സന്തോഷ് പണ്ഡിറ്റ്. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം വിഷു റിലീസായി തിയറ്ററിലെത്താൻ ഒരുങ്ങുകയാണ്. സന്തോഷ് പണ്ഡിറ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

പണ്ഡിറ്റിൻ്റെ വചനങ്ങളും, ബോധോദയങ്ങളും….

''മധുരരാജ'' എന്ന ബിഗ് ബജറ്റ് മമ്മൂക്ക ചിത്രം ഏപ്രില്‍ 12 ന് റിലീസാവുകയാണ്. ''പുലിമുരുകന്‍'' എന്ന സിനിമക്ക് ശേഷം അതേ ടീമായ വൈശാഖ് സാര്‍ സംവിധാനം ചെയ്യുന്ന ഉദയ്കകൃഷ്ണ സാറിൻ്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ഈ വലിയ ചിത്രം പുലിമുരുകന്‍ സിനിമയുടെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് 200 കോടി ക്ലബില്‍ പുഷ്പം പോലെ കയറും എന്നു പ്രതീക്ഷിക്കുന്നു...ഈ തിരഞ്ഞെടുപ്പില്‍ പലരും സ്ഥാനാര്‍ത്ഥികളായ് ഉണ്ടാവാം.. പക്ഷേ ഏറ്റവും മുമ്പന്‍ മധുരരാജ ആകും.. ഇനി മത്സരം രണ്ടാം സ്ഥാനത്തിന് വേണ്ടി ആകും.

(വാല്‍കഷ്ണം..'പോക്കിരി രാജ' യുടെ തുടര്‍ച്ച വിജയത്തിലും ഉണ്ടാകും എന്നു കരുതുന്നു)…

പൊങ്കാല ഇടുന്നവരുടെ ശ്രദ്ധക്ക്… ഇത്തവണ സണ്ണി ചേച്ചിയും കൂടെ ഉണ്ട് എന്ന സത്യം എല്ലാവരും അംഗീകരിക്കണം.. അവരെ കാണുവാന്‍ തന്നെ ആരാധകര്‍ ഇടിച്ചു കയറും….പിന്നെ പണ്ടത്തെ കണക്ക് പറഞ്ഞ് തള്ളുന്നവര്‍ കുറച്ച്‌ മയത്തിലൊക്കെ തള്ളാന്‍ അപേക്ഷ… മധുരരാജ ട്രിപ്പിള്‍ സ്‌ട്രോങ് ആണ്..ഓര്‍ത്തോ.

ABOUT THE AUTHOR

...view details