ഒരു ഇടവേളക്ക് ശേഷം നടി സംവൃത സുനില്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?' ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനാണ് നായകൻ. ചിത്രത്തില്‍ സംവൃത അഭിനയിക്കുന്ന കഥാപാത്രത്തിന്‍റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ഗീതയായി സംവൃത സുനില്‍ - samvritha sunil new movie
ബിജു മേനോന്‍റെ ഭാര്യ വേഷമാണ് ചിത്രത്തില്‍ സംവൃത അവതരിപ്പിക്കുന്നത്.
ഗീത എന്ന കഥാപാത്രത്തെയാണ് സംവൃത അവതരിപ്പിക്കുന്നത്. തനി നാട്ടിൻപുറത്തുകാരിയായി എത്തുന്ന സംവൃത ബിജു മേനോന്‍റെ ഭാര്യ വേഷമാണ് അവതരിപ്പിക്കുന്നത്. ചിത്രം ഒരു ആക്ഷേപഹാസ്യമാണ് എന്ന സൂചനയാണ് ടീസർ നല്‍കുന്നത്. സൈജു കുറുപ്പ്, അലന്‍സിയര്‍, സുധി കോപ്പ, ശ്രീകാന്ത് മുരളി, സുധീഷ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയെഴുതിയ സജീവ് പാഴൂരാണ് തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്‍റര്‍ടെയ്നര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മാണം.