കേരളം

kerala

ETV Bharat / sitara

എല്ലാവർക്കും കരീനയാകാൻ പറ്റില്ലല്ലോ; ട്രോളുകളോട് പ്രതികരിച്ച് സമീറ റെഡ്ഡി - trolls

ട്രോളുന്നവര്‍ക്കുള്ള എൻ്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്'' സമീറ വ്യക്തമാക്കി.

sameera1

By

Published : Mar 13, 2019, 11:58 AM IST

Updated : Mar 13, 2019, 12:15 PM IST

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യന്‍ താരം സമീറ റെഡ്ഡി. ഗർഭകാലത്ത് സ്ത്രീകൾ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീറയിപ്പോൾ. കരീനാ കപൂറാകാൻ എല്ലാവർക്കും സാധിക്കില്ലല്ലോ എന്നാണ് താരം ട്രോളന്മാരോട് പറയുന്നത്.

''പ്രസവ ശേഷം കരീന കപൂറിനെ പോലെ ഹോട്ടായി തിരിച്ചെത്തുന്നവരുണ്ട്. പിന്നെ എന്നെ പോലെ പഴയരൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്' 'സമീറ പറയുന്നു.

''ട്രോളന്മാരോട് ചോദിക്കാനുള്ളത്, നിങ്ങളെ പ്രസവിച്ചപ്പോൾ നിങ്ങളുടെ അമ്മ ഹോട്ടായിരുന്നോ? ലജ്ജയില്ലേ നിങ്ങൾക്ക്? ഗർഭധാരണം ഒരു സ്വാഭാവികമായ പ്രക്രിയയാണ്. വളരേ മനോഹരമാണത്. ആദ്യ പ്രസവത്തിന് ശേഷം ഭാരം കുറയ്ക്കാന്‍ ഒരുപാട് സമയമെടുത്തു. രണ്ടാം പ്രസവത്തിനു ശേഷവും അത്രയും സമയം തന്നെയെടുത്തേക്കാം. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങളേത്തന്നെ സ്നേഹിക്കുക എന്നതാണ്. ട്രോളുന്നവര്‍ക്കുള്ള എൻ്റെമറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്'' സമീറ വ്യക്തമാക്കി.

2014 ജനുവരിയിലാണ് ബിസിനസ്സുകാരനായ അക്ഷയ് വർധയെ സമീറ വിവാഹം ചെയ്തത്. 2015 മെയ് 24ന് സമീറയ്ക്ക് ഒരു മകൻ പിറന്നു.


Last Updated : Mar 13, 2019, 12:15 PM IST

ABOUT THE AUTHOR

...view details