കേരളം

kerala

ETV Bharat / sitara

നമ്മള്‍ 2022ലാണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടൂ; വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി - വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി

''ഒരു സ്ത്രീയെന്ന നിലയില്‍ വിലയിരുത്തപ്പെടുക എന്നതിന്‍റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം'' സാമന്ത ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

Samantha hits back at trollers  samantha trolled for bold outfit  samantha on getting trolled for bold outfits  samantha ruth prabhu latest news  samantha latest updates  സാമന്ത  വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി  സാമന്ത റൂത്ത് പ്രഭു
നമ്മള്‍ 2022ലാണ്, ഇനിയെങ്കിലും സ്വയം മെച്ചപ്പെടൂ; വിമർശനങ്ങള്‍ക്ക് സാമന്തയുടെ മറുപടി

By

Published : Mar 13, 2022, 11:38 AM IST

ഹൈദരാബാദ്: ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡ് വേദിയിലെ ഡീപ്പ് നെക്ക് ഗൗണ്‍ ലുക്കിന്‍റെ പേരില്‍ നടക്കുന്ന ട്രോളുകളോടും, വസ്‌ത്ര ധാരണത്തെ വിവാഹമോചനവുമായി ബന്ധപ്പെടുത്താൻ ചില തെലുങ്ക് ടാബ്ലോയ്‌ഡുകള്‍ നടത്തിയ ശ്രമങ്ങളിലും പ്രതികരിച്ച് തെന്നിന്ത്യന്‍ താര സുന്ദരി സാമന്ത. ' നമ്മള്‍ 2022ലാണെന്നും വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ത്രീകളെ വിലയിരുത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു'.

''ഒരു സ്ത്രീയെന്ന നിലയില്‍ വിലയിരുത്തപ്പെടുക എന്നതിന്‍റെ ശരിയായ അര്‍ത്ഥം എന്താണെന്ന് എനിക്കറിയാം. സ്ത്രീകളെ പല തരത്തിലും വിലയിരുത്താറുണ്ട്. അവര്‍ എന്താണ് ധരിക്കുന്നത്, അവരുടെ വംശം, തൊലിയുടെ നിറം, വിദ്യാഭ്യാസം, സാമൂഹിക ചുറ്റുപാട്, രൂപം അങ്ങനെ ആ ലിസ്റ്റ് നീളുകയാണ്.

വസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം ഒരു വ്യക്തിയെ പറ്റി പെട്ടെന്നൊരു ധാരണയുണ്ടാക്കുക എന്നത് വളരെ എളുപ്പമാണ്. നമ്മളിപ്പോള്‍ 2022ലാണുള്ളത്. ഇപ്പോഴെങ്കിലും ഒരു സ്ത്രീയെ അവൾ ധരിക്കുന്ന ഹെംലൈനുകളും നെക്ക്‌ലൈനുകളും അടിസ്ഥാനമാക്കി വിലയിരുത്തുന്നത് അവസാനിപ്പിച്ച് നമുക്ക് സ്വയം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമോ?

ആ വിലയിരുത്തലുകള്‍ ഉള്ളിലേക്ക് തിരിക്കുകയും അത് സ്വയം പരിശീലിപ്പിക്കുകയും ചെയ്യുന്നതാണ് പരിണാമം. നമ്മുടെ ആദര്‍ശങ്ങള്‍ മറ്റുള്ളവരിലേക്ക് കേന്ദ്രീകരിക്കുന്നത് ആര്‍ക്കും ഒരു ഗുണവും ഉണ്ടാക്കില്ല. ഒരു വ്യക്തിയെ മനസിലാക്കാന്‍ നാം ഉപയോഗിക്കുന്ന വഴിയും അളവുകോലും തിരുത്തിയെഴുതാം" സാമന്ത കുറിച്ചു.

ABOUT THE AUTHOR

...view details