കേരളം

kerala

ETV Bharat / sitara

സാൾട്ട് ആന്‍റ് പെപ്പറിന് രണ്ടാം ഭാഗം; സംവിധാനം ബാബുരാജ് - black coffee

'ഒരു ദോശ ഉണ്ടാക്കിയ കഥ' എന്നതായിരുന്നു സാൾട്ട് ആന്‍റ് പെപ്പറിന്‍റെ ടാഗ്‌ലൈൻ എങ്കില്‍ 'ഒരു പ്രേമം ഉണ്ടാക്കിയ കഥ' എന്നാണ് 'ബ്ലാക്ക് കോഫി'യുടെ ടാഗ്‌ലൈൻ.

സാൾട്ട് ആന്‍റ് പെപ്പറിന് രണ്ടാം ഭാഗം; സംവിധാനം ബാബുരാജ്

By

Published : Jun 25, 2019, 2:48 PM IST

ആഷിഖ് അബുവിന്‍റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നാണ് 'സാൾട്ട് ആന്‍റ് പെപ്പർ'. ലാല്‍, ശ്വേത മേനോൻ, ആസിഫ് അലി എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയ ചിത്രം ഭക്ഷണത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഒരുക്കിയത്.

നടൻ ബാബുരാജിന്‍റെ അഭിനയ ജീവിതത്തിലും ഒരു വഴിത്തിരിവായിരുന്നു 'സാള്‍ട്ട് ആന്‍റ് പെപ്പര്‍'. അത് വരെ വില്ലനായും ഗുണ്ടയായുമൊക്കെ സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ബാബുരാജിന്‍റെ സാൾട്ട് ആന്‍റ് പെപ്പറിലെ കുക്ക് ബാബു എന്ന കഥാപാത്രം വൻ പ്രേക്ഷക പ്രീതി നേടി. ഇപ്പോഴിതാ സാൾട്ട് ആന്‍റ് പെപ്പറിന് തുടർകഥയുമായി വരികയാണ് ബാബുരാജ്. 'ബ്ലാക്ക് കോഫി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഇന്ന് തുടങ്ങുന്നതായി ബാബുരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കാളിദാസനായി അഭിനയിച്ച ലാലും മായയായി വന്ന ശ്വേത മേനോനും ബ്ലാക്ക് കോഫിയിലൂടെ വീണ്ടും തിരിച്ചെത്തും. ലെന, രചന നാരായണൻക്കുട്ടി, ബാബുരാജ്, ഓവിയ തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്. വിശ്വദീപ്തി ഫിലിംസിന്‍റെ ബാനറില്‍ ആന്‍റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സജീഷ് മഞ്ചേരി ആണ്.

ABOUT THE AUTHOR

...view details