ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന്‍റെ ദബാങ്- ദ് ടൂർ റീലോഡഡ് എന്നും നല്ല വാർത്തകളാൽ തലക്കെട്ടുകളിൽ ഇടംപിടിക്കാറുണ്ടായിരുന്നു. എന്നാൽ ദുബായിൽ നടന്ന പരിപാടി താരത്തിന്‍റെ ആരാധകരെ ചൊടിപ്പിച്ചിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പരിപാടിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ആരാധകർക്കിടയിൽ ഭിന്നാഭിപ്രായത്തിന് ഇടയാക്കിയത്.
ജാക്വലിൻ ഫെർണാണ്ടസും സൽമാൻ ഖാനും ഒരുമിച്ച് അഭിനയിച്ച ജുമ്മേ കീ രാത് എന്ന ഗാനം പൂജ ഹെഗ്‌ഡെക്കൊപ്പം താരം വേദിയിൽ അവതരിപ്പിച്ചു. യഥാർഥ ഗാനത്തിൽ ജാക്വലീന്‍റെ കോട്ട് പല്ല് കൊണ്ട് സൽമാൻ ഖാൻ ഉയർത്തുന്ന ദൃശ്യങ്ങൾ ഉണ്ടായിരുന്നു. ദുബായിൽ പൂജ ഹെഗ്‌ഡെക്കൊപ്പം ആ ദൃശ്യങ്ങൾ പുനരവതരിപ്പിക്കാൻ സൽമാൻ ഖാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.