കേരളം

kerala

ETV Bharat / sitara

ഭാരതില്‍ നിന്ന് ഒഴിവായതില്‍ പ്രിയങ്ക ചോപ്രക്ക് നന്ദി അറിയിച്ച് സല്‍മാൻ ഖാൻ - പ്രിയങ്ക ചോപ്ര

ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയായിരുന്നു പ്രിയങ്കയുടെ പിന്മാറ്റം

ഭാരതില്‍ നിന്ന് ഒഴിവായതില്‍ പ്രിയങ്ക ചോപ്രക്ക് നന്ദി അറിയിച്ച് സല്‍മാൻ ഖാൻ

By

Published : May 27, 2019, 3:04 PM IST

സല്‍മാൻ ഖാൻ നായകനാകുന്ന 'ഭാരത്' എന്ന ചിത്രത്തില്‍ നിന്നും നടി പ്രിയങ്ക ചോപ്ര പിന്മാറിയത് വാർത്തയായിരുന്നു. ഏകദേശം ആറ് മാസങ്ങൾക്ക് മുമ്പാണ് അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയത്. അമേരിക്കൻ ഗായകനും കാമുകനുമായ നിക്ക് ജെനാസുമായുള്ള വിവാഹത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്കയുടെ പിന്മാറ്റം.

എന്നാല്‍ പ്രിയങ്കയുടെ പിന്മാറ്റത്തില്‍ സല്‍മാൻ ഖാന് ഇതുവരെ കലിയടങ്ങിയിട്ടില്ല. സിനിമയെക്കാളും തന്‍റെ വിവാഹത്തിന് പ്രധാന്യം നൽകിയ പ്രിയങ്കയുടെ തീരുമാനത്തെ സല്‍മാൻ വിമർശിച്ചു. ''സംവിധായകനോട് ഞാന്‍ ആദ്യമേ കത്രീനയുടെ പേര് നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ നായികയ്ക്ക് ഇന്ത്യന്‍ മുഖച്ഛായ വേണമെന്ന് പറഞ്ഞ് അദ്ദേഹമാണ് പ്രിയങ്കയുടെ പേര് നിര്‍ദ്ദേശിക്കുന്നത്. ഷൂട്ടിങ് തുടങ്ങാന്‍ വെറും അഞ്ച് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പ്രിയങ്ക വിവാഹ കാര്യം ഞങ്ങളോട് തുറന്ന് പറയുന്നത്. വിവാഹം കഴിച്ചോളൂ, എന്നിരുന്നാലും മൂന്നോ നാലോ ദിവസം ചിത്രീകരണത്തിന് വേണ്ടി മാറ്റി വച്ച് കൂടെയെന്ന് ഞാന്‍ പ്രിയങ്കയോട് ചോദിച്ചു. അപ്പോഴാണ് പറയുന്നത് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന്. അത് ഞങ്ങളെ പ്രതിസന്ധിയിലാക്കി. ഒടുവില്‍ ഞാന്‍ നേരത്തേ നിര്‍ദ്ദേശിച്ചത് പോലെ തന്നെ കത്രീനയെ കാസ്റ്റ് ചെയ്തു. കത്രീനയ്ക്കാണ് എന്ത് കൊണ്ടും ആ കഥാപാത്രം ചെയ്യാനുള്ള അര്‍ഹത'', സല്‍മാൻ പറയുന്നു.

പ്രിയങ്ക കാരണമാണ് ചിത്രത്തില്‍ കത്രീന നായികയായി എത്തിയതെന്നും അതിനാല്‍ താൻ എന്നും പ്രിയങ്കയോട് കടപ്പെട്ടിരിക്കുമെന്നും സല്‍മാൻ പറഞ്ഞു. ഭാരതിന്‍റെ ട്രെയിലർ ഇറങ്ങിയിട്ട് ഇതുവരെ പ്രിയങ്ക തന്നെ വിളിച്ചില്ലെന്നും സൽമാൻ ഖാൻ കൂട്ടിച്ചേർത്തു. 2014-ൽ റിലീസായ ദക്ഷിണ കൊറിയൻ ചിത്രം 'ഓഡ് ടു മൈ ഫാദർ' എന്ന ചിത്രത്തിന്‍റെ റീമേക്കാണ് ഭാരത്. ചിത്രം ജൂണ് അഞ്ചിന് പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details