കേരളം

kerala

ETV Bharat / sitara

അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു; 50ാം പിറന്നാൾ ആഘോഷിച്ച് സലീംകുമാർ - salimkumar 50th birthday

ഔട്ട് ആണെന്ന് വിചാരിച്ച് ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.' മരണത്തെ നേരില്‍കണ്ട നിമിഷത്തെക്കുറിച്ച് സലീംകുമാർ കുറിച്ചു.

salim

By

Published : Oct 10, 2019, 3:53 PM IST

അമ്പതാം പിറന്നാൾ ദിനത്തില്‍ രസകരമായ കുറിപ്പ് പങ്കുവച്ച് നടൻ സലീംകുമാർ. ജീവിതത്തെ ക്രിക്കറ്റ് കളിയാക്കിയും സ്വയം ഒരു ക്രിക്കറ്റ് കളിക്കാരനായും ചിത്രീകരിച്ചുകൊണ്ടാണ് താരത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

ഹാഫ് സെഞ്ച്വറി തികച്ച് കളി തുടരുന്നതിന്‍റെ സന്തോഷം താരം പോസ്റ്റിലൂടെ പങ്കുവച്ചു. 'ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ച് ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.' മരണത്തെ നേരില്‍കണ്ട നിമിഷത്തെക്കുറിച്ച് സലീംകുമാർ കുറിച്ചു.

ഇന്നിങ്‌സിന്‍റെ സൂര്യന്‍ പടിഞ്ഞാറോട്ട് ചാഞ്ഞ് തുടങ്ങിയെന്നറിയാമെന്നും എന്നാല്‍ ക്രീസില്‍ നില്‍ക്കുന്നതിന്‍റെ സമയദൈര്‍ഘ്യം കൂട്ടുവാന്‍ വേണ്ടി താന്‍ ഡിഫെന്‍സ് ഗെയിം കളിക്കില്ലെന്നും താരം പറയുന്നു. നില്‍ക്കുന്ന സമയംവരെ സിക്‌സും ഫോറും അടിച്ച് നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കുമെന്നും എല്ലാവരുടേയും പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ക്രിക്കറ്റ് ബാറ്റ് പിടിച്ച് നില്‍ക്കുന്ന സലീംകുമാറിന്‍റെ എഡിറ്റ് ചെയ്ത ചിത്രവും പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details