ഷെയ്ന് നിഗമിന് പിന്തുണയുമായി സംവിധായകൻ സാജിദ് യഹിയ. അഭിനയത്തിലൂടെ കവിതകൾ രചിക്കുന്ന നടനാണ് ഷെയ്ന്‍. സ്വന്തം നിലയ്ക്ക്, സ്വന്തം സിനിമ സങ്കല്‍പങ്ങളെ സ്വയം വരച്ചിട്ട യുവതാരം. ഇനിയും കൂടുതൽ ദൂരം സഞ്ചരിക്കേണ്ട നടനാണ്. അത് മലയാള സിനിമയുടെ പുതിയ അധ്യായങ്ങൾ ആകുമെന്നും സംവിധായകനും അഭിനേതാവുമായ സാജിദ് യഹിയ ഫേസ്‌ബുക്കിൽ കുറിച്ചു. ഷെയ്‌നെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന നടൻ മരിലിൻ ബ്രാൻഡോയുമായി താരതമ്യം ചെയ്‌താണ് യഹിയ കുറിപ്പിട്ടത്. നിർമാതാക്കളായും സംവിധായകനായും ഒക്കെ തർക്കങ്ങളുണ്ടായിരുന്ന ബ്രാൻഡോയെ ചേർത്ത് പിടിച്ചത് സിനിമയെ നെഞ്ചോടു ചേർത്ത് പിടിച്ചിരുന്ന അന്നത്തെ ആളുകളാണ്. അതുപോലെ, ഷെയ്‌ന്‍ നിഗമും തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രാൻഡോയെപ്പോലെ ഷെയ്നോടൊപ്പവുമുണ്ടാകും, സിനിമയെ നെഞ്ചോടു ചേർത്ത് പിടിക്കുന്നവർ; സാജിദ് യഹിയ - Sajid Yahiya facebook post
ഷെയ്ന് നിഗമിന് എതിരെ 'പെയ്‌ഡ് വാര്‍ത്തകള്‍ക്കുള്ള' ശ്രമം നടക്കുന്നുണ്ടെന്നും യഹിയ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി
യഹിയയുടെ മറ്റൊരു പോസ്റ്റിൽ ഷെയ്‌നെ ഒതുക്കാന്‍ നല്ല ഗെയിം പ്ലാന്‍ നടക്കുന്നുണ്ടെന്ന് കുറിച്ചിരുന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന യഹിയയുടെ ഒരു സുഹൃത്തിന് വന്ന വാട്‌സ് ആപ്പ് മെസേജിന്‍റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഷെയ്‌ന് എതിരായി 'പെയ്‌ഡ് വാര്‍ത്തകള്‍' നല്‍കാന്‍ സാധിക്കുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലുകളും യുട്യൂബ് ചാനലുകളും കൈവശമുണ്ടോ എന്നാണ് മെസേജിൽ ചോദിക്കുന്നത്. വളര്‍ന്നു വരുന്ന ഒരു കലാകാരനെ തകർക്കാനുള്ള ശ്രമങ്ങളാണിതെന്നും മെസേജ് കണ്ടതിനു ശേഷം ഷെയ്‌ന് എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും നൽകാനാണ് തീരുമാനമെന്നും സാജിദ് യഹിയ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.