കേരളം

kerala

ETV Bharat / sitara

നാഗസന്യാസിയായി സെയ്‌ഫ് അലി ഖാൻ; ലാല്‍ കാപ്‌താന്‍ ടീസർ പുറത്ത് - saif ali khan as naga sadhu

48 സെക്കന്‍റ് ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

സെയ്ഫ് അലി ഖാൻ

By

Published : Aug 16, 2019, 5:55 PM IST

സെയ്‌ഫ് അലി ഖാൻ നായകനാകുന്ന 'ലാല്‍ കാപ്‌താന്‍' എന്ന ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ആദ്യ ടീസർ പുറത്തിറങ്ങി. സെയ്‌ഫിന്‍റെ 49-ാം പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്‍റെ അണിയറപ്രവർത്തകർ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.

ഹിമാലയൻ ഗുഹകളിലും മറ്റും ഏകാന്തവാസം നയിക്കുന്ന സന്യാസിയായാണ് സെയ്‌ഫ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ സെയ്‌ഫിന്‍റെ ഫസ്റ്റ് ലുക്ക് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരുന്നു. നാഗ സന്യാസിയുടെ പ്രതികാര കഥ പറയുന്ന ചിത്രം നവദീപ് സിങ് ആണ് സംവിധാനം ചെയ്യുന്നത്. സോയ ഹുസൈൻ, മാനവ് വിജ് തുടങ്ങിയവരാണ് ലാല്‍ കാപ്‌താനിലെ മറ്റ് താരങ്ങൾ. 48 സെക്കന്‍റ് ദൈർഘ്യമുള്ള ടീസറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. 'ഹണ്ടർ' എന്നായിരുന്നു ചിത്രത്തിന് ആദ്യം നിശ്ചയിച്ചിരുന്ന പേര്. ഇറോസ് ഇന്‍റർനാഷണലും ആനന്ദ് എല്‍ റായും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഒക്ടോബർ 11 ന് പ്രദർശനത്തിനെത്തും.

ABOUT THE AUTHOR

...view details