ജനിച്ച നാൾ തൊട്ട് ബോളിവുഡ് പാപ്പരാസികളുടെ പ്രിയപ്പെട്ട മുഖമാണ് സെയ്ഫ് അലി ഖാൻ- കരീന കപൂർ ദമ്പതികളുടെ മകൻ തൈമൂർ അലി ഖാൻ. വെളുത്ത് തുടുത്ത നക്ഷത്രക്കണ്ണുകളുള്ള കുഞ്ഞിനെ കാണാനും അവൻ്റെ ചിത്രങ്ങൾ എടുക്കാനും മണിക്കൂറുകളാണ് അവർ കാത്തുനിൽക്കുന്നത്.
തൈമുറിനെ കാത്തിരിക്കുന്ന പാപ്പരാസികൾക്ക് കാപ്പി വാങ്ങിക്കൊടുത്ത് സെയ്ഫ് അലി ഖാൻ
ഒരു ഫോട്ടോഗ്രാഫറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാപ്പരാസികൾ തൻ്റെ മകനെ പിന്തുടരുന്നതിൽ അതൃപതി പ്രകടിപ്പിച്ചിരുന്ന സെയ്ഫ് അലി ഖാൻ്റെ ഈ പ്രവൃത്തിയില്‍ പാപ്പരാസികള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്.
എന്നാൽ പാപ്പരാസികളുടെ ഈ കഷ്ടപ്പാടുകൾ അറിഞ്ഞ് തൈമൂറിൻ്റെ അച്ഛൻ സാക്ഷാൽ സെയ്ഫ് അലി ഖാൻ തന്നെ ഇടപെട്ടിരിക്കുകയാണിപ്പോൾ. തൻ്റെ മകൻ്റെ ചിത്രങ്ങളെടുക്കാൻ കാത്തിരിക്കുന്ന പാപ്പരാസി ഫോട്ടോഗ്രാഫർമാർക്ക് കാപ്പി വാങ്ങിക്കൊടുക്കുകയാണ് താരം. ഒരു ഫോട്ടോഗ്രാഫറാണ് തൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. പാപ്പരാസികൾ തൈമൂറിനെ വിടാതെ പിന്തുടരുന്നതിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും തൈമൂറിൽ നിന്ന് അകലം സൂക്ഷിക്കാൻ പാപ്പരാസികളോട് പല തവണ ആവശ്യപ്പെടുകയും ചെയ്ത സെയ്ഫിൻ്റെ ഭാഗത്തു നിന്നുണ്ടായ ഈ പെരുമാറ്റം പാപ്പരാസികളിൽ കൗതുകമുണർത്തുകയാണ്.
കരീന കപൂറും മുമ്പ് തൈമൂറിനു ചുറ്റുമുള്ള പാപ്പരാസികളുടെ കറക്കത്തിൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. സാധാരണമായൊരു കുട്ടിക്കാലം തൈമൂറിന് ഉണ്ടാവണമെന്നും ഈ സ്റ്റാർ ചൈൽഡ് പദവി അവൻ്റെ ബാല്യത്തെ സ്വാധീനിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും സെയ്ഫും കരീനയും പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിരുന്നു.