മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളില്‍ ഒന്നാണ് മോഹൻലാല്‍- സിബി മലയില്‍- ലോഹിതദാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'കിരീടം'. ചിത്രം പ്രദർശനത്തിനെത്തിയിട്ട് മൂന്നാണ്ട് പിന്നിട്ടെങ്കിലും ഇന്നും മലയാളികളുടെ മനസ്സിലെ നോവായി സേതുമാധവനും അയാളുടെ അച്ഛൻ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരും നിലനില്‍ക്കുന്നുണ്ട്.
മാറ്റമില്ലാതെ 'കിരീട'ത്തിലെ ആ ആല്‍മരം ഇന്നും തലയുയർത്തി നില്‍ക്കുന്നു - കിരീടം
കിരീടം സിനിമ പോലെ തന്നെ അത് ചിത്രീകരിച്ച സ്ഥലങ്ങളും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.
1989 ജൂലൈ ഏഴിനാണ് ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം പുറത്തിറങ്ങിയത്. കിരീടം സിനിമ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടതാണ് അതിലെ ഓരോ രംഗങ്ങളും. സേതുമാധവന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നായ ഒരു പാലം പിന്നീട് അറിയപ്പെട്ടത് തന്നെ കിരീടം പാലം എന്നായിരുന്നു. ഇപ്പോഴിതാ കിരീടം സിനിമയിലെ മറ്റൊരു പ്രധാന ലൊക്കേഷന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് കെ എസ് ശബരീനാഥൻ എംഎൽഎ.
ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ച ആ ആല്‍മരചുവടിന്‍റെ ചിത്രമാണ് ശബരീനാഥൻ പങ്കുവച്ചിരിക്കുന്നത്. ലാലേട്ടനും അനശ്വരനായ തിലകനും മത്സരിച്ചഭിനയിച്ച കിരീടത്തിലെ ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത് ആര്യനാട് കാഞ്ഞിരമൂട്ടിലാണ്. എല്ലാം നഷ്ടപ്പെട്ട് ആൽമരത്തിൻ ചുവട്ടിൽ നിശബ്ദനായി ഇരിക്കുന്ന സേതുമാധവൻ ഇന്നും മലയാളികൾക്ക് ഒരു നൊമ്പരമാണ്. മുപ്പത് വർഷങ്ങൾക്കിപ്പുറം നമ്മുടെ കാഞ്ഞിരംമൂട് ജംഗ്ഷൻ അടിമുടി മാറിയിരിക്കുന്നു. പുതിയ റോഡുകളുടെ സംഗമവും സർക്കാർ സ്ഥാപനങ്ങളും എന്‍റെ ഓഫീസും മറ്റും ഇവിടെയാണ്. പക്ഷേ ഈ മാറ്റങ്ങൾക്ക് നടുവിലും എല്ലാവർക്കും തണലേകികൊണ്ട് ജംഗ്ഷനിൽ ആ ആൽമരം ഇപ്പോഴും തല ഉയർത്തി നിൽക്കുന്നു.