ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം സാഹോയുടെ ടീസർ പുറത്തിറങ്ങി. 300 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡ് നടി ശ്രദ്ധ കപൂറാണ് നായിക. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആക്ഷന്‍ രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്.
ആക്ഷൻ ഹീറോയായി പ്രഭാസ്; സാഹോ ടീസർ പുറത്തിറങ്ങി - പ്രഭാസ്
മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കെന്നി ബേയ്റ്റ്‌സാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ കെന്നി ബേയ്റ്റ്‌സാണ് ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത്.
അരുണ്‍ വിജയ്, ഈവിലിന്‍ ശര്‍മ്മ, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, കിഷോര്‍, ആദിത്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. തെലുങ്കിനു പുറമെ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റിയെത്തും. ഓഗസ്റ്റ് 15നാണ് ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുക.