എറണാകുളം:എസ് രമേശൻ നായരുടെ വിയോഗത്തോടെ നഷ്ടമാകുന്നത് മലയാള സിനിമ ചരിത്രത്തിലെ അസുലഭ പ്രതിഭയെ. മലയാളികൾ എക്കാലവും ആസ്വദിക്കുന്ന നിരവധി ഹിറ്റ് ഗാനങ്ങളാണ് അദ്ദേഹത്തിൻ്റെ തൂലികയിലൂടെ പിറന്നത്. ജനപ്രിയ ഭക്തിഗാന കാസറ്റ് മയിൽപ്പീലിയിലെ നിത്യഹരിത ഗാനങ്ങൾ അടക്കം നിരവധി അനശ്വര ഭക്തിഗാനങ്ങളും രമേശൻ നായർ രചിച്ചിട്ടുണ്ട്. ഇതുകൂടാതെ നിരവധി ലളിതഗാനങ്ങളും എഴുതി.
650 ലേറെ ഗാനങ്ങളാണ് അദ്ദേഹം രചിച്ചത്. എം എസ് വിശ്വനാഥൻ, കെ വി മഹാദേവൻ, ജി ദേവരാജൻ, ഇളയരാജ, ശ്യാം, രവീന്ദ്രൻ, രവീന്ദ്ര ജയിൻ, എം ജി രാധാകൃഷ്ണൻ, ജോൺസൺ, ജയവിജയ, ശരത് തുടങ്ങി ഒട്ടുമിക്ക പ്രമുഖ സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചു.
എസ് രമേശൻ നായരുടെ ഗാനങ്ങളിൽ ചിലത്
1. എത്ര പൂക്കാലമിനി (രാക്കുയിലിൻ രാഗസദസ്സിൽ)
2. പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന (രാക്കുയിലിൻ രാഗസദസ്സിൽ)
3. ചന്ദനം മണക്കുന്ന പൂന്തോട്ടം (അച്ചുവേട്ടന്‍റെ വീട്)
4. ഏദൻ താഴ്വരയിൽ ചിരിതൂകും (കുറുപ്പിന്‍റെ കണക്ക് പുസ്തകം)
5. ഋതുമതി പാലാഴി (സുഖം സുഖകരം)
6. പാൽനിലാവിൻ കളഹംസമേ (വാർദ്ധക്യപുരാണം)
7. മധുവിധു രാവുകളേ സുരഭില (ആദ്യത്തെ കൺമണി)
8. ശരപ്പൊളി മാല ചാർത്തി (ഏപ്രിൽ 19)
9. ദേവികേ നിൻ മെയ്യിൽ (ഏപ്രിൽ 19)
10. ഓണത്തുമ്പീ പാടൂ (സൂപ്പർമാൻ)
11. ദേവസംഗീതം നീയല്ലേ (ഗുരു)
12. ഒരു രാജമല്ലി വിടരുന്ന പോലെ (അനിയത്തിപ്രാവ്)
13. എന്നും നിന്നെ പൂജിക്കാം (അനിയത്തിപ്രാവ്)
14. മയിലായ് പറന്നു വാ (മയിൽപ്പീലിക്കാവ്)
15. ആവണിപ്പൊന്നൂഞ്ഞാലാടിക്കാം (കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ)
16. അമ്പാടിപ്പയ്യുകൾ മേയും (ചന്ദ്രനുദിക്കുന്ന ദിക്കിൽ)
17. പൊന്നിട്ട പെട്ടകം പൂത്തില്ലേ (പ്രണയനിലാവ്)
18. ഇരുമെയ്യും ഒരു മനസ്സും (ഞങ്ങൾ സന്തുഷ്ടരാണ്)
19. കിളിപ്പെണ്ണേ നിലാവിൻ കൂടാരം (ദോസ്ത്)
20. തേരിറങ്ങും മുകിലേ (മഴത്തുള്ളികിലുക്കം)
21. ദേവസന്ധ്യാഗോപുരത്തിന്
22. യമുനാ നദിയൊഴുകും സുപ്രഭാതം
23. രാധതൻ പ്രേമത്തോടാണോ
24. ചന്ദനചർച്ചിത നീലകളേബരം
25. ചെമ്പൈക്കു നാദം നിലച്ചപ്പോൾ
എസ് രമേശൻ നായര്‍... അതുല്യപ്രതിഭ, അനശ്വര ഗാനങ്ങളുടെ രചിയതാവ് - എസ് രമേശൻ നായർ വാർത്തകൾ
പൂമുഖവാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂത്തിങ്കളാവുന്നു... ഈ ഗാനം പാടാത്ത ഒരു മലയാളിയും ഉണ്ടാവില്ല... മലയാളി മനസില്‍ കൊണ്ടുനടക്കുന്ന ഒരു പിടി നല്ല ഗാനങ്ങളുടെ രചിതയാവ് രമേശൻ നായരാണ്. ദേവ സംഗീതം നീയല്ലേ.... എന്നും നിന്നെ പൂജിക്കാം... അങ്ങനെ എത്രയെത്ര മനോഹര ഗാനങ്ങള്‍!
എസ് രമേശൻ നായർ അന്തരിച്ചു; വിട വാങ്ങിയത് മലയാള സിനിമയിലെ അസുലഭ പ്രതിഭ
Read more: കവിയും ഗാനരചിയിതാവുമായ എസ് രമേശൻ നായർ അന്തരിച്ചു
1948 ഫെബ്രുവരി 2 ന് കന്യാകുമാരിയിലാണ് ജനനം. ധനതത്വ ശാസ്ത്രത്തിൽ ബിരുദവും മലയാള ഭാഷാ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും നേടി. സരയൂതീർത്ഥം, അളകനന്ദ, സ്വാതിമേഘം, ജന്മപുരാണം, അഗ്രേപശ്യാമി, സൂര്യഹൃദയം തുടങ്ങിയവയാണ് എസ് രമേശൻ നായരുടെ പ്രധാന കൃതികൾ. 1975 മുതൽ ആകാശവാണിയിൽ സാഹിത്യ വിഭാഗം എഡിറ്റർ ആയിരുന്നു. 1985 ലാണ് പത്താമുദയം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതി സിനിമാ പ്രവേശം നടത്തിയത്. വിവാദനാടകം ശതാഭിഷേകം എസ് രമേശൻ നായരുടെ രചനയാണ്.