കേരളം

kerala

'ആർആർആർ' ഷൂട്ടിങ് ക്ലൈമാക്‌സിലേക്ക്.... രാജമൗലി ആൻഡ് ടീം ഉക്രൈയിനിൽ

By

Published : Aug 3, 2021, 7:11 PM IST

രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയുടെ അവസാന ഷെഡ്യൂളിനായി ആർആർആർ സംഘം ഉക്രൈനിൽ എത്തിച്ചേർന്നു.

ukraine final schedule shooting news  ukraine rrr news latest  rrr shooting update news  rrr rajamouli ukraine news  ram charan jnr ntr rrr news  ആർആർആർ ഷൂട്ടിങ് വാർത്ത  ആർആർആർ ഷൂട്ടിങ് ഉക്രൈയിൻ വാർത്ത  ഉക്രൈയ്‌ൻ രാജമൗലി വാർത്ത  രാംചരൺ ജൂനിയർ എൻടിആർ ആലിയ ഭട്ട് വാർത്ത  ആർആർആർ ഷൂട്ട് പുതിയ വാർത്ത
ആർആർആർ

ബാഹുബലി എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന 'ആര്‍ആര്‍ആർ' ഒക്‌ടോബർ 13ന് തിയേറ്ററുകളിലെത്തുകയാണ്. കഴിഞ്ഞ സൗഹൃദദിനത്തിൽ പുറത്തുവിട്ട ചിത്രത്തിലെ ദോസ്‌തി ഗാനത്തിന് ആരാധകർ വലിയ സ്വീകാര്യത നൽകിയിരുന്നു.

ആർആർആർ ചിത്രീകരണം പൂർത്തിയാക്കാനായി രാജമൗലിയും സംഘവും ഉക്രൈനിലേക്ക്

ഇപ്പോഴിതാ, സിനിമയുടെ അവസാന ഷെഡ്യൂളിനായി ആർആർആർ സംഘം ഉക്രൈനിൽ എത്തിച്ചേർന്ന വാർത്തയാണ് പുറത്തുവരുന്നത്. സിനിമയുടെ ശേഷിക്കുന്ന കുറച്ച് ഭാഗങ്ങൾ കൂടി ചിത്രീകരിക്കാൻ ഉക്രൈയിനിലേക്ക് തിരിച്ചുവെന്നും അങ്ങേയറ്റം ആവേശത്തിലാണെന്നും അണിയറപ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.

ഉക്രൈയിനിലെ വിമാനത്താവളത്തിൽ എത്തിച്ചേരുന്ന വീഡിയോയും ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 'രുധിരം രണം രൗദ്രം' എന്ന് പൂർണ അർഥം വരുന്ന ആർആർആർ ചിത്രത്തിൽ രാം ചരണും ജൂനിയർ എൻടിആറും മുഖ്യകഥാപാത്രങ്ങളാകുന്നു. 1920കളിലെ സ്വാതന്ത്ര്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ വീരയോദ്ധാക്കളായാണ് ഇരുവരും വേഷമിടുന്നത്.

ചിത്രത്തിൽ സീത എന്ന കഥാപാത്രവുമായി ബോളിവുഡിൽ നിന്നും ആലിയ ഭട്ട് എത്തുന്നു. അജയ് ദേവ്‌ഗൺ ആണ് ബിഗ് ബജറ്റ് ചിത്രത്തിലെ മറ്റൊരു ബോളിവുഡ് സാന്നിധ്യം.

More Read: വിജയ് യേശുദാസും അനിരുദ്ധും കീരവാണിയും ; ബ്രഹ്മാണ്ഡ ചിത്രത്തിലെ 'സൗഹൃദ ഗാനം' പുറത്ത്

ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സും ഒലിവിയ മോറിസും സമുദ്രക്കനിയും അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരും ആർആർആറിലെ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ നിർമാതാവ് ഡി.വി.വി. ദാനയ്യയാണ്. എം.എം. കീരവാണിയാണ് സംഗീത സംവിധായകൻ. കെ.കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം പത്ത് ഭാഷകളിലായി റിലീസ് ചെയ്യും.

ABOUT THE AUTHOR

...view details