ഇന്ത്യയൊട്ടാകെ തരംഗമായിരിക്കുകയാണ് മാരി 2 എന്ന തമിഴ് ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം. ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയില്ലെങ്കിലും ഗാനവും ചിത്രത്തിലെ ധനുഷിന്‍റേയും സായ് പല്ലവിയുടേയും നൃത്തച്ചുവടുകളും വമ്പൻ ഹിറ്റായി. തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ വ്യൂസ് നേടിയ യൂട്യൂബ് വീഡിയോയായി ഗാനം മാറി. എന്നാലിപ്പോള്‍ തമിഴിലെ പഴയകാല സൂപ്പർസ്റ്റാർ എംജിആറിന്‍റെ റൗഡി ബേബിയാണ് സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുന്നത്.
റൗഡി ബേബിക്ക് ചുവടുവച്ച് എംജിആർ; കണ്ടത് ഒന്നര മില്ല്യണിലധികം പേർ
എംജി ആർ വേഷമിട്ട പഴയ ചിത്രങ്ങളിലെ നൃത്തരംഗങ്ങൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോ 16 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത്.
mgr1
എംജി ആർ വേഷമിട്ട പഴയ ചിത്രങ്ങളിലെ നൃത്തരംഗങ്ങൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയിരിക്കുന്ന വീഡിയോ 16 ലക്ഷത്തിലധികം പേരാണ് ഇതിനോടകം യൂട്യൂബിൽ കണ്ടത്. ഇവാൻ ലെൻലിൽ എന്ന മിടുക്കനാണ് ഈ വീഡിയോക്കു പിന്നിൽ. ഒറിജിനലിനെ വെല്ലുന്ന വീഡിയോയാണ് പുതിയ റൗഡി ബേബിയുടേത് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.