ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ നായകനായിരുന്നു ഋഷി കപൂര്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അദ്ദേഹം പെട്ടെന്നൊരുനാള്‍ ട്വിറ്ററില്‍ നിന്ന് പോലും അവധിയെടുക്കുന്നതായി അറിയിച്ചതും വ്യക്തമാകാത്ത കാരണങ്ങളുടെ പേരില്‍ ഇന്ത്യ വിടുന്നതും. അര്‍ബുദ ബാധിതനായിരുന്ന ഋഷി ചികിത്സയ്ക്കായി ന്യൂയോര്‍ക്കിലേക്കാണ് അന്ന് പോയത്.
ഒന്‍പത് മാസം ചികിത്സ, നഷ്ടപ്പെട്ടത് 26 കിലോ, ആദ്യ നാല് മാസം വിശപ്പറിഞ്ഞിട്ടില്ല; കാന്‍സറിനോട് പടവെട്ടി ഋഷി കപൂര്‍ - ഋഷി കപൂർ
ഡല്‍ഹിയില്‍ സിനിമ ഷൂട്ടിങ്ങിനിടയിലാണ് താരത്തിന് അസുഖം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ ചികിത്സയ്ക്കായി തിരിക്കുകയായിരുന്നു ഋഷി.
ഒന്‍പത് മാസത്തെ ചികിത്സ തന്നില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചെന്ന് പറയുകയാണ് 66 കാരനായ ഋഷി കപൂർ. ' ഭാഗ്യത്തിന് ഓരോ മാസം പിന്നിടുമ്പോഴും എന്‍റെ ആരോഗ്യം മെച്ചപ്പെട്ട് വന്നു. ചികിത്സ തുടങ്ങിയപ്പോള്‍ 26 കിലോയോളം നഷ്ടപ്പെട്ടു. ആദ്യ നാല് മാസം വിശപ്പ് അറിയാന്‍ സാധിക്കില്ലായിരുന്നു', അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഋഷി പറഞ്ഞു. ഇപ്പോള്‍ ഏട്ട് കിലോയോളം വീണ്ടെടുത്തെന്നും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും താരം വ്യക്തമാക്കി. 'ചികിത്സയുടെ സമയത്തെക്കാള്‍ റിയാക്ഷന്‍ ടൈം അതിജീവിക്കുകയാണ് ദുഷ്‌കരം. ചികിത്സകള്‍ക്കിടയില്‍ ആറ് ആഴ്ചയോളം ഇടവേളയുണ്ടാകും. ആ സമയം ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിന് പോകാനും സിനിമ കാണാനും മാത്രമേ ചിലവഴിക്കാനാകൂ', ഋഷി പറഞ്ഞു.
ന്യൂയോര്‍ക്കിലായിരിക്കുമ്പോള്‍ തനിക്ക് വീട് മിസ് ചെയ്യാറുണ്ടെന്ന് താരം പറയുന്നു. എല്ലാം പൂര്‍ത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ നാട്ടില്‍ തിരിച്ചെത്താനാകുമെന്നാണ് ഋഷിയുടെ പ്രതീക്ഷ. ' വീട്ടില്‍ നിന്ന് മാറി നിന്നതില്‍ പിന്നെ ഞാന്‍ ദിവസങ്ങള്‍ എണ്ണുകയായിരുന്നു. തിരിച്ച് വരാന്‍ കാത്തിരിക്കുകയാണ്'. സെപ്റ്റംബര്‍ ആദ്യമെങ്കിലും മടങ്ങിയെത്തി പിറന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാനാകുമെന്നാണ് ഋഷിയുടെ പ്രതീക്ഷ.