കേരളം

kerala

ETV Bharat / sitara

ആരോഗ്യ മന്ത്രി ഷൈലജയല്ലേ ഇത്!!! വൈറസിലെ രേവതിയെ കണ്ട് ഞെട്ടി ആരാധകർ - വൈറസ്

നിപ്പ വൈറസിനെ ആസ്പദമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നേഴ്സ് ലിനിയുടെ വേഷത്തിലെത്തുന്നത് റിമ കല്ലിങ്കല്‍

വൈറസിലെ രേവതിയെ കണ്ട് ഞെട്ടി ആരാധകർ

By

Published : Mar 28, 2019, 5:40 PM IST

കേരളത്തില്‍ ഭീതി പടർത്തിയ നിപ്പവൈറസിനെ ആസ്പദമാക്കി ആഷിഖ് അബു ഒരുക്കുന്ന ചിത്രമാണ് വൈറസ്. ചിത്രത്തില്‍ ആരോഗ്യമന്ത്രി കെ ക. ഷൈലജയുടെ വേഷത്തിലെത്തുന്നത് മലയാളത്തിന്‍റെപ്രിയ നടി രേവതിയാണ്.

ചിത്രത്തിലെ രേവതിയുടെ ലുക്കാണ് പ്രേക്ഷകരെ അമ്പരപ്പിച്ചത്. കേരളത്തിന്‍റെആരോഗ്യമന്ത്രി കെ.കെ. ഷൈലജ തന്നെയല്ലേ ഇത് എന്ന് തോന്നുന്ന വിധമാണ് ചിത്രത്തില്‍ രേവതിയുടെ ലുക്ക്. അത്രയ്ക്ക് രൂപസാദൃശ്യം തോന്നുന്ന തരത്തിലാണ് രേവതി കഥാപാത്രത്തിനായി മേക്ക് ഓവർ നടത്തിയിരിക്കുന്നത്. വൈറസിന്‍റെ ഛായാഗ്രഹകൻ രാജീവ് രവിയും പുറത്ത് വന്ന സ്റ്റിലിലുണ്ട്.

റിമ കല്ലിങ്കലാണ് നിപ രോഗബാധിതരെ ചികിത്സിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണമടഞ്ഞ നേഴ്സ് ലിനിയുടെ വേഷത്തില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍, രമ്യാ നമ്പീശന്‍, പാര്‍വതി, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, കാളിദാസ് ജയറാം, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്ന് കഥയൊരുക്കിയ ചിത്രം നിർമ്മിക്കുന്നത് ഒപിഎം ബാനറാണ്.




ABOUT THE AUTHOR

...view details